നിക്ഷേപത്തട്ടിപ്പുകൾ : അഞ്ചു വർഷം കൊണ്ട് ലഭിച്ചത് 4900 പരാതികൾ; നഷ്ടം 949 കോടി

fund scam

രാജ്യത്ത് നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് വി ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, നിക്ഷേപ പദ്ധതികളിലെ തിരിച്ചടവ് മുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3,454 പരാതികളും മൾട്ടി ലെവൽ മാർക്കറ്റിംഗ്, പോൻസി സ്കീമുകളെക്കുറിച്ച് 1,531 പരാതികളും റിസർവ് ബാങ്കിന്റെ ‘സചേത്’ പോർട്ടലിന് ലഭിച്ചു എന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.

5 വർഷത്തിനുള്ളിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു തിരികെ നൽകാൻ ഉത്തരവിട്ട തുക 949 കോടി രൂപയാണ് എന്ന് യൂണിയൻ ഗവണ്മെന്റ് വെളിപ്പെടുത്തി. വർഷം തിരിച്ചുള്ള ഡാറ്റ കാണിക്കുന്ന താഴെ പറയുന്ന പ്രകാരമാണ്.

2020–21 ൽ 108.99 കോടി

2021–22 ൽ 359.96 കോടി

2022–23 ൽ 184.78 കോടി

2023–24 ൽ 115.22 കോടി

2024–25 ൽ 180.48 കോടി

Also read:റിന്യൂവബിൾ എനർജി റെഗുലേഷൻ 2025 : കെ എസ് ഇ ബി സാധാരണക്കാരായ ഉപഭോക്താക്കൾക്കൊപ്പം

2020 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 76 നിക്ഷേപ തട്ടിപ്പ് കേസുകളിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ഏകദേശം 220 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

ആയിരക്കണക്കിന് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ അന്വേഷണസംവിധാനങ്ങൾ കാര്യക്ഷമമാക്കേണ്ടതുണ്ട്. പരാതികളുടെ എണ്ണം ഉയരുമ്പോഴും , അന്വേഷണ സംവിധാനങ്ങൾ മെല്ലെപ്പോക്കിലാണ്. സർക്കാർ ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കണമെന്നും തട്ടിപ്പുകൾ തടയണമെന്നും ഡോ. വി. ശിവദാസൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News