കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും എതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി രംഗത്ത്. കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ പ്രസ്താവനയോടെ, തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ആജ്ഞ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായി എന്ന് അദ്ദേഹം വിമർശിച്ചു.
രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചെന്നും നുഴഞ്ഞു കയറ്റത്തിലൂടെയാണ് ഈ വർധനയുണ്ടായതെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഏറെ നാളായി പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയമാണിത്. അമിത് ഷായുടെ പ്രസ്താവനയെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെയും എം.എ. ബേബി ചോദ്യം ചെയ്തു. ബീഹാർ എസ്ഐആർ ൽ (SIR) തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ട് വെക്കുന്ന വാദവും അമിത് ഷായുടെ പ്രസ്താവനയും തമ്മിൽ ഘടകവിരുദ്ധമാണ്. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമിത് ഷാ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നതെന്ന് എം.എ. ബേബി ചോദിച്ചു. നാണമില്ലാതെയാണ് അമിത് ഷാ ഇത്തരം പ്രസ്താവനകൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
It is patently clear from the Union Home Minister’s statement that the ECI is acting at the behest of the BJP—an issue that we have been consistently raising.
— M A Baby (@MABABYCPIM) October 13, 2025
Despite the SIR process in Bihar directly contradicting the BJP’s claims of “infiltration,” the Home Minister continues… pic.twitter.com/eUdx6yT0FP
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കമെന്നും എംഎ ബേബി ആരോപിച്ചു. അധികാരത്തിൽ തുടരാൻ വേണ്ടി ബിജെപി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

