ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണു; 20കാരന് ദാരുണാന്ത്യം

Man dies after being hit by coconut from train

ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് 20കാരന്‍ മരിച്ചു. തേങ്ങ തലയില്‍ ഇടിച്ചതിന്റെ ആഘാതം മൂലമുണ്ടായ ഗുരുതര പരിക്കും അതുമൂലമുണ്ടായ അമിത രക്തസ്രാവവുമാണ് മരണത്തിന് കാരണം. മൂംബൈയിലാണ് ദാരുണ സംഭവം.

രാവിലെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന യുവാവിന്റെ തലയിലേക്ക് പൂജ സാധനങ്ങള്‍ അടങ്ങിയ ഒരു പാക്കറ്റ് തെറിച്ച് വീണാണ് അപകടമുണ്ടായത്. മുംബൈക്കടുത്ത് നൈഗാവിനും ഭയന്ദര്‍ ക്രീക്കിനും ഇടയിലുള്ള പഞ്ചു ദ്വീപില്‍ താമസിക്കുന്ന യുവാവാണ് മരിച്ചത്.

Also Read : നടന്‍ വിജയുടെ വീടിന് ബോംബ് ഭീഷണി; വസതിക്ക് കനത്ത സുരക്ഷ

പൂജ സാധനങ്ങള്‍ അടങ്ങിയ ഒരു പാക്കറ്റിനുള്ളിലെ തേങ്ങ തലയില്‍ ഇടിച്ച് യുവാവിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ വസായിലെ മുനിസിപ്പല്‍ സര്‍ ഡിഎം പെറ്റിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാല്‍ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് യുവാവ് മരിച്ചത്. അപകടത്തിന് ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിഞ്ഞില്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചതായും വസായ് ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News