ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 11.30ന് പട്നയിലെ ഗാന്ധി മൈതാനിയിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
2020 ലേതിന് സമാനമായി ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും ബിജെപിക്ക് 16 മന്ത്രിസ്ഥാനങ്ങളും ഉണ്ടാകും. ചിരാഗ് പാസ്വാൻ്റെ എൽജെപിക്ക് 3 മന്ത്രിസ്ഥാനങ്ങളും ഉണ്ടായേക്കും.
അതേസമയം സ്പീക്കർ സ്ഥാനത്തെ കുറിച്ച് ബിജെപി – ജെഡിയു തർക്കം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെ ബfഹാറിൽ എത്തിയ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ആണ് സമവായ ചർച്ചകൾ നടന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ ചിരാഗ് പാസ്വനും അതൃപ്തി നിലനിൽക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

