അവർ വിഭജിക്കുമ്പോൾ ഇടത് ഒന്നിപ്പിക്കുന്നു! അറിയാം കേരളത്തിന്റെ അഭിമാന പദ്ധതിയായ “നേറ്റിവിറ്റി കാർഡിനെ” പറ്റി

pradeep

ഏപ്രിൽ മാസത്തെ ചൂടിൽ ചുട്ടുതിളയ്ക്കുന്ന കോഴിക്കോട് കടപ്പുറം. ആരും തളർന്നു പോകുന്ന ചൂടിനേയും വകവയ്ക്കാതെ സ്ത്രീകൾ അടക്കമുള്ള ആയിരങ്ങളുടെ ജനസാഗരം തങ്ങളുടെ പ്രിയങ്കരനായ ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ശബ്ദം കേൾക്കാൻ കാതോർത്തിരുന്നു. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വേദിയിലെത്തിയ നാടിൻറെ പ്രിയങ്കരനായ “ക്യാപ്റ്റൻ” നിരാശപ്പെടുത്തിയില്ല. “കേരളത്തിൽനിന്ന് ആരേയും പുറത്താക്കാൻ ഒരാൾക്കും കഴിയില്ല.. അതിനു വേണ്ടിയാണ് സർക്കാർ നേറ്റിവിറ്റി കാർഡ് കൊണ്ട് വന്നത്,” മുഖ്യമന്ത്രിയുടെ ആ വാക്കുകളെ കരഘോഷങ്ങളോടെയാണ് ജനം ഏറ്റെടുത്തത്.

കേരളത്തിന്റെ സന്തതിയാണെന്ന് കാണിക്കുന്ന ഔദ്യോഗിക രേഖയാണ് നേറ്റിവിറ്റി കാർഡ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ ഇടതു ജനകീയ സർക്കാർ കൊണ്ട് വന്ന നേറ്റിവിറ്റി കാർഡിനെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. നേറ്റിവിറ്റി കാർഡ് സ്വന്തമാക്കുന്ന ഒരാളോട് നീ ഇവിടുത്തുകാരനല്ലെന്ന് പറയാൻ ആർക്കും കഴിയിന്നായിരുന്നു മുഖ്യമന്ത്രി അർഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയത്.

കേരളത്തിൽ ജനിച്ചവർക്കും സംസ്ഥാനവുമായി വംശപരമായ ബന്ധമുള്ളവർക്കും “കേരളീയർ” എന്ന് ഔദ്യോഗികമായി തിരിച്ചറിയാൻ കഴിയുന്ന സ്ഥിരമായ ഒരു തിരിച്ചറിയൽ കാർഡ് നൽകുക എന്ന ഉദ്ദേശത്തോടെ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അവതരിപ്പിച്ച “നാറ്റിവിറ്റി കാർഡ് ബിൽ, 2026” സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ഈ ബിൽ പ്രകാരം, നിലവിൽ തഹസിൽദാർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി പുതിയ നേറ്റിവിറ്റി കാർഡ് ആവശ്യക്കാർക്ക് ലഭ്യമാക്കും. നേറ്റിവിറ്റി സർട്ടിഫിക്കറ്റിനെ പോലെ തന്നെ ഇതും ഔദ്യോഗിക രേഖയായി ഉപയോഗിക്കാനാകും എന്ന് മാത്രമല്ല സർട്ടിഫിക്കറ്റുകളെ അപേക്ഷിച്ച്, ഈ കാർഡിന് ആയുഷ് കാല സാധുത ഉണ്ടായിരിക്കും. ബിൽ പ്രകാരം, കേരളത്തിൽ ജനിച്ചവരും, കേരളത്തിൽ ജനിച്ച പൂർവികരുള്ളവരും, വിദേശ പൗരത്വം സ്വീകരിച്ചിട്ടില്ലെങ്കിൽ “നേറ്റീവ്” ആയി പരിഗണിക്കപ്പെടും. കേരളത്തിന് പുറത്തു ജനിച്ചെങ്കിലും മാതാപിതാക്കൾ തൊഴിൽ കാരണങ്ങളാൽ പുറത്തു താമസിച്ചിരുന്നവർക്കും ഈ അവകാശം ലഭിക്കും

എന്താണ് ഈ നിയമം കൊണ്ട് വരുന്നതിന്റെ പശ്ചാത്തലം എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനെതിരെ വലിയ ആക്രമണങ്ങളും പാർശ്വവൽക്കരണവുമാണ് 2014ൽ അധികാരമേറ്റ സമയം മുതൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കാട്ടിയിട്ടുള്ളത്. ഈ ലക്ഷ്യം വച്ചു പാസാക്കിയ കരിനിയമമാണ് 2019-ഇൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമവും എൻആർസിയും (നാഷണൽ റജിസ്റ്റർ ഓഫ് സിറ്റിസെൻസ് ).

Also Read: യുഡിഎഫ് ഇപ്പോൾ ‘ഉഡായിപ്പ് ഡെവലപ്പ്മെന്റ് ഫ്രണ്ട്’ ആയി മാറി: എം സ്വരാജ്

സി.എ.എ പ്രകാരം പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതസ്ഥർക്ക് ഇന്ത്യൻ പൗരത്വം നൽകുമ്പോൾ മുസ്ലിം സമൂഹത്തെ ഒഴിവാക്കിയിരുന്നു. ഇതിനൊപ്പം എൻആർസി കൂടി ചേരുമ്പോൾ രാജ്യത്തെ മുസ്ലിം സമൂഹത്തെ പാർശ്വവൽക്കരിക്കാനുള്ള ഒരു ആയുധമായി നിയമം മാറുന്നു. കോൺഗ്രസ് ഉൾപ്പടെയുള്ള പല പ്രതിപക്ഷ കക്ഷികളും ഇതിനെതിരെ പുറമെ പ്രതിഷേധങ്ങൾ കാട്ടിയെങ്കിലും നിയമത്തെ പ്രതിരോധിക്കുവാൻ ഒരു നടപടിയും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും എടുത്തില്ല. എന്നാൽ ഇവിടെയാണ് കേരളം ഭരിക്കുന്ന ജനകീയ ഇടതു സർക്കാർ വ്യത്യസ്തമാകുന്നത്. അസ്തിത്വവും സത്വവും, കേന്ദ്ര സര്ക്കാരിന്റെ കറുത്ത കൈകളിൽ നിന്നും സംരക്ഷിക്കാൻ ഓരോ മലയാളിക്കും ലഭിച്ച പടച്ചട്ടയാണ് ഇടതു സർക്കാർ കൊണ്ടുവന്ന നേറ്റിവിറ്റി കാർഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News