യാത്രയ്ക്ക് ഒരുങ്ങുവാണോ എന്നാൽ അതിരപ്പള്ളി വാൽപ്പാറയിൽ പോയാലോ

waterfalls

ആതിരപ്പള്ളി വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ നമ്മളിൽ ചിലർക്ക് ആദ്യം ഓർമ വരുന്നത് ബാഹുബലിയാണ് അല്ലെ? എന്നാൽ പ്രേം നസീറും വിജയശ്രീയും അഭിനയിച്ച “വള്ളിയൂർ കാവിലെ” ഗംഭീരമായ കാസ്കേഡിൻ്റെ പശ്ചാത്തിലുടെയാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം ആദ്യമായി സിനിമയുടെ ഭാ​ഗമാക്കുന്നത്. കൂടാതെ നിരവധി സിനിമകളുടെ ഭാ​ഗമാകുവാനും ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് കഴിഞ്ഞിട്ടുണ്ട്. ​ഭാഷയുടെ അതിർ വരമ്പുകൾ ഇല്ലതെ എല്ലാം വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

എന്താക്കു ഇതിന് കാരണമെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. അതെ അതി​ന്റെ ​ഭം​ഗിയാണ് കാരണം. അതുമാത്രമല്ല ദക്ഷിണേന്ത്യയിലെ നയാഗ്ര എന്നും അറിയപ്പെടുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്ന് ഏകദേശം 80 കിലോമീറ്ററോളം വരുന്ന ഈ പാതയിൽ ഓരോ കിലോമീറ്ററിലും കാത്തിരിക്കുന്നത് പ്രകൃതിയുടെ അത്ഭുതമാണ്. എത്ര തവണ യാത്ര ചെയ്താലും ഒരിക്കലും മതിവരാത്ത യാത്രയിൽ ഒന്നാണ് അതിരപ്പള്ളിയിലെ വാൽപ്പാറ യാത്ര.

ALSO READ :ഹോട്ടൽ മുറികളിൽ നോട്ട്പാഡും പേനയും സൂക്ഷിക്കുന്നത് എന്തിനാണ്? യഥാർത്ഥ കാരണം അറിയാം

കാടിന്റെ വന്യതയും ശാന്തതയും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം. എന്നാൽ ഈ യാത്രയ്ക്ക് ക്യത്യമായ സമയക്രമങ്ങളുണ്ട്. വന്യമൃഗങ്ങളുടെയും യാത്രകരുടെയും സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ നിയന്ത്രണങ്ങൾ. രാവിലെ 6:00 മുതൽ വൈകുന്നേരം 6:00 വരെയാണ് ഈ പാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News