
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 അധ്യയന വർഷത്തിലെ ഒൻപതാം ക്ലാസ്സിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ഫെബ്രുവരി 8 തിയതി ശനിയാഴ്ച രാവിലെ 10:30 മണിക്ക് ജവഹർ നവോദയ വിദ്യാലയത്തിൽ വെച്ച് നടക്കും.
അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് https://cbseitms.nic.in/2024/nvsix/AdminCard/AdminCard25 എന്ന വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന് തടസ്സം നേരിടുന്നവർ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപെടുക.
Also read: പത്താം ക്ലാസ് യോഗ്യതയുണ്ടോ ? റെയില്‍വേ നിങ്ങളെ വിളിക്കുന്നു; പരീക്ഷ മലയാളത്തിലും
അതേസമയം, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഗവ ഐ ടി ഐ ആറ്റിങ്ങലിൽ 2019-2021 ൽ അഡ്മിഷൻ നേടിയ രണ്ടു വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയിനികൾ, 2020 മുതൽ 2023 വരെ ഒരു വർഷ, രണ്ടു വർഷ ട്രേഡുകളിൽ അഡ്മിഷൻ നേടിയ ട്രെയിനികൾ എന്നിവരിൽ റഗുലർ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികൾക്ക് അപേക്ഷിക്കാം. യോഗ്യരായ ട്രെയിനികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 6 ന് വൈകിട്ട് 5 മണിക്ക് മുൻപ് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here