രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് എന്‍സിഇആര്‍ടി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളിലാണ് ബിജെപി സര്‍ക്കാര്‍ ചരിത്രത്തെ പൂര്‍ണമായും വളച്ചൊടിക്കുന്നത്. എന്‍സിഇആര്‍ടി പരിഷ്‌കരിച്ച് പുറത്തിറക്കിയ എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് മുഗള്‍ രാജാക്കന്മാരെ ഇകഴ്ത്തിയും ശിവജി രാജാവിന്റെ കാലം മഹനീയമെന്നും വിവരിക്കുന്നത്. ബാബറിന്റെയും അക്ബറിന്റെയും ഭരണകാലം ക്രൂരതയും അസഹിഷ്ണുതയും നിറഞ്ഞതായിരുന്നു. ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണിത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനേഴാം നൂറ്റാണ്ട് വരെയുളള കാലഘട്ടത്തെക്കുറിച്ചുളള സാമൂഹ്യപാഠം പുസ്തകത്തിലാണ് സംഘപരിവാര്‍ അജണ്ട തിരുകി കയറ്റി ചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നത്. ചരിത്രത്തിലെ പിഴവിന് ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്ന ഒളിയമ്പോടു കൂടിയാണ് പാഠപുസ്തകം അവസാനിക്കുന്നത്.
അതിനിടെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ സിലബസില്‍ ഭഗവത്ഗീതയും രാമായണവും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ എന്‍സിഇആര്‍ടിക്ക് ശുപാര്‍ശ ചെയ്തു. വിദ്യാഭ്യാസമന്ത്രി ധാന്‍ സിംഗ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളിലെ പ്രാര്‍ത്ഥനയില്‍ രാമായണ- ഭഗവത് ഗീത ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ഉത്തരാഖണ്ഡിലെ 17000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കുമെന്നും ധാന്‍ സിംഗ് റാവത്ത് പറഞ്ഞു. NCERT യെ ഇതിനായി ചുമതലപ്പെടുത്തിയായി വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

