‘നാട്ടുകാര്‍ മര്‍ദിക്കുമെന്ന് പേടിച്ചാണ് കാറില്‍ നിന്നിറങ്ങിയോടിയത്’; നെടുമ്പാശ്ശേരി കൊലപാതകത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ്റെ മൊ‍ഴി പുറത്ത്

NEDUMBASSERY

നെടുമ്പാശ്ശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ രണ്ടാം പ്രതിയായ കോൺസ്റ്റബിൾ മോഹന്റെ മൊഴി പുറത്ത്.

കാർ ഉരസിയത് ഐവിൻ ചോദ്യം ചെയ്തുവെന്നും കയ്യേറ്റ ദൃശ്യങ്ങൾ ഐവിന് മൊബൈലിൽ പകർത്തിയത് പ്രകോപനം ഉണ്ടാക്കിയെന്നുമാണ് ഇദ്ദേഹം മൊ‍ഴി നല്‍കിയിരിക്കുന്നത്. അപകട ശേഷം ഇറങ്ങി ഓടിയത് നാട്ടുകാർ മർദ്ദിക്കുമെന്ന് ഭയന്നാണെന്നും മോഹനൻ മൊ‍ഴി നല്‍കിയിട്ടുണ്ട്.

ALSO READ: കോണ്‍ഗ്രസില്‍ സണ്ണിഡേയ്സ് അല്ല! കെ സുധാകരൻ്റെ ആരോപണത്തോട് താനല്ല മറുപടി പറയേണ്ടതെന്ന് കെപിസിസി പ്രസിഡൻ്റ്

അതേസമയം ഒന്നാം പ്രതി വിനയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നാട്ടുകാരുടെ മർദ്ദനമേറ്റ വിനയകുമാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ENGLISH NEWS SUMMARY: The statement of Constable Mohan, the second accused in the incident where a young man was hit and killed by CISF personnel in Nedumbassery, has been released. He has stated that he questioned Ivin about the car crash and that Ivin was provoked by the footage of the assault being filmed on his mobile phone. Mohanan has also stated that he got out of the car after the accident and ran away because he was afraid of being beaten up by the locals.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News