വോട്ടെടുപ്പ്, ബാലറ്റ് കത്തിക്കൽ, വെളുത്ത പുക, കറുത്ത പുക; ഒടുവിൽ ‘ഹാബെമസ് പാപ്പം’, പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന രീതി

pope-election-vatican

80 വയസ്സിനു താഴെയുള്ള കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ കോണ്‍ക്ലേവ് കൂടിയാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. സിസ്‌റ്റൈന്‍ പള്ളിയ്ക്കുള്ളിലെ അടച്ചിട്ട മുറിയിൽ കർദിനാൾമാർ പ്രവേശിച്ച് വോട്ടെടുപ്പിൽ പങ്കെടുക്കും. മാര്‍പാപ്പ മരിച്ച് 15 മുതല്‍ 20 ദിവസത്തിനുള്ളിലാണ് കോണ്‍ക്ലേവ് നടത്തുക.

ഒരു സ്ഥാനാര്‍ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് തുടരും. ഫോണോ മറ്റോ അനുവദിക്കാതെ പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ച ശേഷമാണ് കർദിനാൾമാർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റുകള്‍ കത്തിക്കും. ബാലറ്റില്‍നിന്നു വരുന്ന കറുത്ത പുക മാര്‍പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കും.

Read Also: ‘മനുഷ്യാവകാശങ്ങളോടുള്ള അചഞ്ചല പ്രതിബദ്ധത കാലത്തെ അതിജീവിക്കും’; മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി

മാർപാപ്പയെ തെരഞ്ഞെടുത്താൽ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കണ്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ‘ഹാബെമസ് പാപ്പം’ (Habemus Papam) എന്ന് വിളിച്ചു പറയും. ലാറ്റിന്‍ ഭാഷയിലെ ഈ വാചകത്തിന് ‘നമുക്ക് ഒരു പോപ്പ് ഉണ്ട്’ എന്നാണ് അര്‍ഥം. അതിന് മുമ്പ് പുതിയ മാര്‍പാപ്പ ആ പദവിയില്‍ ഇരിക്കാന്‍ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. സമ്മതിച്ചാല്‍ നിലവിലെ പേരിന് പകരം മുന്‍പുള്ള വിശുദ്ധന്മാരില്‍ ആരുടെയെങ്കിലും പേര് തെരഞ്ഞെടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News