
വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സേവനം നൽകാതെയാണ് പണം വാങ്ങിയത് എന്ന മൊഴി വീണ നൽകിയിട്ടില്ല. മൊഴി നൽകിയ വ്യക്തിയുമായി താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കണ്ണില്ലാ ക്രൂരത; തേക്കടിയിൽ ഓടുന്ന ഓട്ടോയിൽ നിന്ന് ഡ്രൈവറെ വലിച്ച് പുറത്തിട്ട് വനപാലകൻ
വാർത്ത നൽകുന്നവർക്ക് എന്തും നൽകാമല്ലോ, കോടതിയിൽ നിൽക്കുന്ന വിഷയം ആയതിനാൽ മറ്റു വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാർട്ടി ഓഫീസിൽ നിന്നും നൽകുന്ന കാര്യങ്ങൾ മൊഴിയായി പുറത്തുവരുന്നു. പാർട്ടിയുടെ കാര്യം പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ENGLISH SUMMARY: Minister PA Muhammad Riyaz said that the news coming out in Veena’s name is false. Veena has not given a statement that she took money without providing services. He also said that he had spoken to the person who gave the statement.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here