കൂരിയാട് ദേശീയപാത പുനർനിർമാണം അതിവേഗം; വയഡക്ട് പാലത്തിന്റെ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി

Girders for a high viaduct bridge have begun to be installed in place of the collapsed six-lane national highway at Kuriat, Malappuram

മലപ്പുറം കൂരിയാട്ടെ തകര്‍ന്നുവീണ ആറുവരി ദേശീയപാതയുടെ സ്ഥാനത്ത് ഉയർന്ന വയഡക്ട് പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. 13 സ്പാനുകളില്‍ അഞ്ചുവീതം ഗര്‍ഡറുകളാണ് സ്ഥാപിക്കുന്നത്. തൂണുകള്‍ക്കു മുകളിലെ പിയര്‍ ക്യാപിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇക്കഴിഞ്ഞ മേയിലാണ് കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത്.

ഏഴുമാസം മുന്‍പ് തകര്‍ന്നു വീണ കൂരിയാട് ദേശീയപാതയിലെ ഉയരപ്പാതയ്ക്കു പകരം നിര്‍മിക്കുന്ന വയഡക്ട് പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. വയഡക്ട് പാലത്തിലെ സ്പാനുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. വയഡക്ട് പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലിയിലേക്ക് കടന്നത്.

ALSO READ : സാഹസിക സഞ്ചാരികൾ കാത്തിരുന്ന ആ സമയം വന്നെത്തി; അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ; എങ്ങനെ ബുക്ക് ചെയ്യാം?

ആകെയുള്ള 13 സ്പാനുകളില്‍ ഓരോന്നിലും അഞ്ചുവീതം ഗര്‍ഡറുകള്‍ സ്ഥാപിക്കും. കൂരിയാട് ജംക്ഷനിലെ അടിപ്പാത മുതല്‍ വയലിലൂടെ കുറ്റൂര്‍ തോട് വരെ 380 മീറ്റര്‍ ദൂരത്തിലാണ് വയഡക്ട് പാലം നിര്‍മിക്കുന്നത്. ഒരുവശത്ത് 12 തൂണുകള്‍ എന്ന കണക്കില്‍ ഇരുഭാഗത്തുമായി 24 തൂണുകളുണ്ടാകും. തൂണുകള്‍ക്ക് മുകളിലെ പിയര്‍ ക്യാപിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.

ALSO READ : ചരിത്രത്തിലാദ്യമായി ശബരിമല മകരവിളക്കിന് 1000 ബസ്സുകളുമായി കെഎസ്ആർടിസി

ഇക്കഴിഞ്ഞ മേയ് 19നാണ് കൂരിയാട് ആറുവരിപ്പാത തകര്‍ന്നത്. വയലില്‍ മണ്ണിട്ട് ഉയര്‍ത്തി നിര്‍മിച്ചതായിരുന്നു റോഡ്. സര്‍വീസ് റോഡ് അടക്കം ഇടിഞ്ഞു താണിരുന്നു. റോഡ് പൂര്‍ണമായും പൊളിച്ചു നീക്കിയാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വയഡക്ട് പാലം നിര്‍മിക്കുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്ന് കരാറുകാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News