
വിവാഹ വേദിയിലേക്കുള്ള എൻട്രി അവിസ്മരണീയമാക്കാൻ വധൂവരന്മാർ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ഇന്നത്തെ കാലത്തു സർവ സാധാരണമാണ്. ഇതിനായി ഇവന്റ് മാനേജ്മെന്റുകളെ വരെ ചുമതലപെടുത്താറുണ്ട്. അത്തരമൊരു എൻട്രിയിൽ ഉണ്ടായ അപ്രതീക്ഷിത സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഹാൽദി ചടങ്ങിൽ കൈയ്യിൽപിടിച്ച ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് വധുവായ ടാനിയയ്ക്കും വരൻ കുശാഗ്രയ്ക്കുമാണ് പരിക്കേറ്റത്.
ഇരുവരും കയ്യിൽ പിടിച്ചിരുന്ന ബലൂണുകൾ മുന്നോട്ട് നടക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ആളുകളുടെ കൈയിലുണ്ടായിരുന്ന കളർ ഗണ്ണുകൾ മുകളിലെ ബലൂണുകൾക്കുനേരെ തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതിൽ നിന്നുള്ള ചൂടേറ്റാണ് ബലൂണുകൾ പൊട്ടിത്തെറിച്ചത്. അപകടത്തിൽ വധുവിന്റെ മുഖത്തും പുറകിലും പൊള്ളലേറ്റതായും വരന്റെ വിരലുകളിലും പുറകിലും പൊള്ളലേറ്റതായും വരന്റെ മുടി കത്തിനശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
READ MORE : ട്രെയിനിൽ നിന്നുമൊരു മിനി കൺസേർട്ട്; വീഡിയോ പങ്കുവച്ച് ഇന്ത്യൻ ബാൻഡായ സ്റ്റോൺ കീസ്
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ ദിവസത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഏറെ സന്തോഷം ഉണ്ടാവേണ്ടിയിരുന്ന ഹാൽദി എൻട്രി ഭയാനകമായ നിമിഷമായി മാറിയെന്നും, സ്വന്തം ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ട്രെൻഡുകൾക്ക് പിന്നാലെ പോകരുത് എന്ന് അപകടത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് വധൂവരന്മാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

