
കോൺഗ്രസിന്റെ പ്രധാന പ്രചരണ ആയുധമായിരുന്ന ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ഇനി അൽപ്പം വിശ്രമം നൽകുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎംനെ വെട്ടിലാക്കാനും വോട്ടർമ്മാരുടെ കണ്ണിൽ പൊടിയിടുന്നതിനും തുടങ്ങിയ കലാപരിപടികൾക്ക് ശേഷം പുറത്തിറങ്ങിയ ചില ചിത്രങ്ങൾ പ്രതിപക്ഷനേതാവിനെ വല്ലാതെ വെട്ടിലാക്കിയിരിക്കുകയാണ്.
കോൺഗ്രസിനും മുസ്ലീം ലീഗിനും മാത്രമല്ല ഈ ആയുധം ഏറ്റ് പിടിച്ച ചില മാധ്യമങ്ങൾക്കും ഇപ്പോൾ മിണ്ടാട്ടം നിലച്ചിരിക്കുകയായിരുന്നു. ഗോവർധനും സോണിയഗാന്ധിയും ആൻ്റോ ആൻ്റണി എംപിയും അടൂർ പ്രകാശും ഒറ്റഫ്രെയിമിലായതോടെ വാർത്ത മുങ്ങി. വിഡി സതീശന്റെ മൗനത്തെയും പുറത്തിറങ്ങിയ ഫോട്ടകളെയും ചൂണ്ടിക്കാട്ടി സിപിഐഎം
സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ: കെ.അനിൽകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
Also read : പ്രകാശം പരത്തി ‘ലൂക്ക’ വന്നു; ശിശുക്ഷേമ സമിതി അമ്മതൊട്ടിലിൽ പുതിയ അതിഥി എത്തി
സോണിയഗാന്ധിയും ഗോവർധനും ഒപ്പമുള്ള ചിത്രം കണ്ടിട്ട് ഞെട്ടാത്ത മാധ്യമങ്ങൾ ഇതിൽ ഞെട്ടുമോ എന്ന് ചോദ്യത്തോടെ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും ശബരിമല സന്ദർശിക്കുന്ന ചിത്രവും, പ്രതിപക്ഷ നേതാവിനൊപ്പം പത്രസമ്മേളനം നടത്തുന്ന ഗോവർധന്റെ ചിത്രവും അഡ്വ: കെ.അനിൽകുമാർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. അഡ്വ: കെ.അനിൽകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

