പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാന്‍ ഇന്ത്യയില്‍ രണ്ട് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ചു. 5 സീറ്റുള്ള മിഡ് സൈസ്-എസ് യു വിയും 7 സീറ്റുള്ള ബി-എംപിവിയുമാണ് പുതിയ വാഹനങ്ങള്‍. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ എംപിവി.
ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ചുള്ള ഇവ ജപ്പാനിലെ യോകോഹാമയില്‍ നടന്ന ഗ്ലോബല്‍ പ്രോഡക്ട് ഷോകേസ് പരിപാടിയിലാണ് അവതരിപ്പിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ മറ്റൊരു 5 സീറ്റര്‍ സി-എസ്യുവി കൂടി പുറത്തിറക്കി ഇന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ നാല് മോഡലുകള്‍ പുറത്തിറക്കാനാണ് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
റെനോ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കും നിസാന്‍റെ എംപിവിയും ഒരുങ്ങുക. റെനോയും നിസാനും വളരെക്കാലമായി സഖ്യത്തിലാണ്. നിസാന്‍റെ ചെന്നൈയിലെ പ്ലാന്റില്‍ ഒരുങ്ങുന്ന ഈ വാഹനത്തില്‍ ഏഴ് സീറ്റുകള്‍ നല്‍കുമെന്നാണ് സൂചന. ട്രൈബറിന് കരുത്തേകുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും നിസാന്റെ ഈ വാഹനത്തിനും കരുത്ത് പകരുക. 72 എച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ എഎംടി എന്നീ ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷനുമുണ്ട്.
ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്ട്രി, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാഗ്‌നൈറ്റില്‍ നിന്ന് കടംകൊണ്ട സ്റ്റിയറിങ് വീല്‍, ഗിയര്‍നോബ്, സെന്റര്‍ കണ്‍സോള്‍, ഏഴ് ഇഞ്ച് വലിപ്പമുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, കൂള്‍ഡ് സെന്റര്‍ സ്റ്റോറേജ് ബോക്‌സ്, സ്ലൈഡിങ്-റിക്ലൈനിങ് രണ്ടാം നിര സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിലെ സവിശേഷതകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

