മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, പറയില്ലെന്ന് കുനാല്‍ കമ്ര; മഹാരാഷ്ട്രയില്‍ വിവാദം കൊഴുക്കുന്നു

kunal-kamra-fadnavis

ഉപമുഖ്യമന്ത്രിയെ ചതിയന്‍ എന്ന് വിളിച്ചതില്‍ തനിക്ക് കുറ്റബോധവുമില്ലെന്നും മാപ്പുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹാസ്യതാരം കുനാല്‍ കമ്ര. സംഭവത്തില്‍ കമ്രയുടെ കോമഡി നിലവാരമില്ലാത്തതാണെന്നും ഷിന്‍ഡെയോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്രയുടെ പ്രതികരണം. ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെയെ വഞ്ചകനെന്ന് വിളിച്ചായിരുന്നു സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുനാല്‍ കമ്രയുടെ പാരഡി ഗാനം.

തുടര്‍ന്ന് കോമഡി ഷോ അരങ്ങേറിയ ഖാര്‍ റോഡിലെ ഹോട്ടല്‍ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ശിവസേനയെ പിളര്‍ത്തി ബി ജെ പിയോട് കൈകോര്‍ത്ത ഷിന്‍ഡെയെ പരിഹസിച്ചുള്ള പാരഡി ഗാനമായിരുന്നു വിവാദമായത്. അതേസമയം കോമഡി നിലവാരമില്ലാത്തതാണെന്നും കുനാല്‍ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. എന്നാല്‍, കോടതി നിര്‍ദേശിച്ചാല്‍ മാത്രം മാപ്പുപറയുമെന്നായിരുന്നു ഹാസ്യതാരത്തിന്റെ പ്രതികരണം.

Read Also: വിവാദങ്ങളൊഴിയാതെ കുനാൽ കമ്ര തമിഴ്‌നാട്ടിൽ; ചെന്നൈയിലെത്തി തല്ലുമെന്ന് ശിവസേന പ്രവർത്തകരുടെ ഭീഷണി

ഏക്നാഥ് ഷിൻഡെയെ ലക്ഷ്യംവെച്ച് ഹാസ്യപരിപാടി അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ പണം നല്‍കിയെന്നത് വാസ്തവ വിരുദ്ധമാണെന്നും കുനാല്‍ പൊലീസിനോടു പറഞ്ഞു. തന്റെ അക്കൗണ്ടുകള്‍ പരിശോധിക്കാമെന്നും അത്തരത്തില്‍ ഒരു പണവും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും തമിഴ്നാട്ടിലുള്ള കുനാല്‍ പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News