ആർ സുരേന്ദ്രൻ നിര്യാതനായി

തിരുവല്ല പാലിയേക്കര കിഴക്കേ കൊട്ടാരത്തിൽ അന്തരിച്ച റ്റി. പി. രാഘവവർമ്മയുടെയും മാവേലിക്കര മത്തൂർ മഠം കൊട്ടാരത്തിൽ അന്തരിച്ച ബായി തമ്പുരാട്ടിയുടെയും ആർ സുരേന്ദ്രൻ (79) അന്തരിച്ചു.

ബാങ്ക് ഓഫ് ഇന്ത്യയിലെ മുൻ മാനേജരായിരുന്നു പരേതൻ. സ്വവസതിയായ തിരുവനന്തപുരം തിട്ടമംഗലം പുലരി നഗർ ഹൗസ് നമ്പർ 304ൽ വച്ചാണ് നിര്യാതനായത്. ക്ഷത്രിയസേന സഭയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം.

ഇന്ദിരാദേവിയാണ് ഭാര്യ. വേണുഗോപാൽ, മഞ്ജുള എന്നിവർ മക്കൾ. സംഗീത, പ്രമോദ് എന്നിവർ മരുക്കളാണ്. എല്ലാവരും യുഎസിൽ സ്ഥിരതാമസമാണ്. ശവസംസ്കാരം ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News