
പത്തനംതിട്ട ഗവി മീനാറിൽ അംഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണോ എന്നും ബലാത്സംഗമാണോയെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. റോഡിൽ നിന്നും മാറിയാണ് മൃതദേഹം കണ്ടത്.
സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ പൊലീസ് ആണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

