
ട്രെൻഡുകൾ മാറി മറിയുന്നത് നിമിഷ നേരം കൊണ്ടാണ്. സോഷ്യൽ മീഡിയ വഴി ട്രെൻഡുകൾ വളരെ പെട്ടന്നാണ് ജനങ്ങളിലേക്ക് എത്തുന്നത്. ചില പരീക്ഷണങ്ങളാണ് പലപ്പോഴും ട്രെൻഡുകളായി മാറുന്നത്. അങ്ങനെ ഉള്ള ഒരു പരീക്ഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നത്.
Also read: ജീവന്‍ നിലനിര്‍ത്തിയത് ടൂത്ത് പേസ്റ്റ് കഴിച്ച്; മഞ്ഞുമലയില്‍ കുടുങ്ങിയ യുവാവിന്റെ അതിജീവനഗാഥ
പേരു സൂചിപ്പിക്കുന്നത് പോലെ ഒരു കാല്‍ മാത്രം കവര്‍ ചെയ്യുന്നതാണ് ഈ ജീന്‍സ്. തുട വരെ മാത്രമായിരിക്കും മറ്റേ കാലിന്റെ കവറിങ്. ഒരു കാല്‍ പൂര്‍ണമായും മറയ്ക്കുമ്പോള്‍ അടുത്ത കാലിന്റെ മുക്കാല്‍ ഭാഗവും പുറത്താണ്. 38,345 രൂപയാണ് ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്ന ഈ ജീന്‍സിന്റെ വില. വിചിത്രമായ ജീന്‍സ് ഡിസൈനിനു പിറകില്‍ ഫ്രഞ്ച് ലക്ഷ്വറി ലേബല്‍ കോപേണി ആണ്. ക്ലാസിക് ഡെനിം ജീന്‍സുകളുമായി ബന്ധപ്പെട്ട പരമ്പരാഗത കാഴ്ചപ്പാടുകളെ തകര്‍ത്തിരിക്കുകയാണ് ഈ ഡിസൈൻ.
Also read: ഒരു മിനിറ്റിൽ കഴിച്ചത് 313 ഗ്രാം സ്ട്രോബെറി; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് യുവതി
ഏറെ വൈറലായ ഈ ജീൻസ് നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ഈ ജീൻഡിന്റെ വിലയും വലിയൊരു ചർച്ചയായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഏറ്റവും വിവാദമായ ജീന്‍സ് എന്നാണ് ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ക്രിസ്റ്റി സാറാ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ജീന്‍സിനെ വിശേഷിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here