മനാഫ് കൊലക്കേസിലെ ആരോപണ വിധേയനായ പി വി അന്‍വർ ലീഗ് പരിപാടിയിൽ; പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു

pv-anvar-othayi-manaf-murder

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മലപ്പുറം ഒതായിയിലെ പി പി മനാഫിനെ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ പി വി അന്‍വറിനെ മുസ്ലിം ലീഗ് പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ അമര്‍ഷം. മനാഫിന്റെ രക്തസാക്ഷി ദിനത്തിൽ ലീഗ് നടത്തിയ പരിപാടിയിലാണ് അൻവറിനെ പങ്കെടുപ്പിച്ചത്. എല്ലാവർഷവും മനാഫ് അനുസ്മരണവും പോസ്റ്റർ പ്രചരണവും നടത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. പകരം അതേ ദിവസം നിലമ്പൂർ മണ്ഡലത്തിൽ ലീ​ഗ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ഇത്രകാലവും മനാഫ് കേസിൽ പ്രതിയെന്ന് പാർട്ടി ആരോപിച്ചിരുന്ന അൻവറിന് സ്വീകരണം നൽകുകയായിരുന്നു.

1995 ഏപ്രില്‍ 13 നാണ് മനാഫ് കൊല്ലപ്പെട്ടത്. കേസില്‍ പി വി അന്‍വര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും മുസ്ലിം ലീഗ് പി വി അന്‍വറിനെ രാഷ്ട്രീയമായി ആക്രമിച്ചിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്നാണ് പിവി അന്‍വറിനെ മുസ്ലിം ലീഗ് വിശേഷിപ്പിച്ചിരുന്നത്. പി വി അന്‍വര്‍ എല്‍ ഡി എഫ് വിട്ടപ്പോള്‍ മുസ്ലിം ലീഗില്‍ എടുക്കരുതെന്ന് അഭ്യര്‍ഥിച്ച് മനാഫിന്റെ കുടുംബം പാണക്കാട് സാദിക്കലി തങ്ങളെ നേരിട്ടു കണ്ടിരുന്നു.

Read Also: വഖഫ് ട്രൈബ്യൂണല്‍: വി ഡി സതീശന്റെ ആരോപണം റിസോർട്ട് മാഫിയക്കു വേണ്ടിയെന്ന് ഐ എന്‍ എല്‍

ഇതെല്ലാം മറന്നാണ് മനാഫിന്റെ ഓര്‍മ ദിനത്തില്‍ മുസ്ലിം ലീഗ് വേദിയിലേക്ക് പി വി അന്‍വറിനെ ക്ഷണിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് ലീഗ് ഇന്നലെ വരെ ആരോപിച്ച അതേ അന്‍വറിന് അതേ ദിവസം ലീഗ് വേദി ഉണ്ടാക്കി സ്വീകരണം നല്‍കിയത് രക്തസാക്ഷിയോടും കുടുംബത്തോടുമുള്ള ക്രൂരതയെന്നാണ് വിമര്‍ശം. സമൂഹമാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായിക്കഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News