സിനിമാപ്രേമികളേ ആഹ്ലാദിപ്പിൻ, ഇന്ന് ഒടിടിയിലെത്തിയ സിനിമകൾ ഏതൊക്കെയെന്ന് അറിഞ്ഞോ?

OTT releases today

സിനിമാസ്വാദകർക്ക് ആവേശം പകർന്ന് പുത്തൻ ഒടിടി റിലീസുകൾ. ‘അതിരടി’, ‘ആശാൻ’, ‘ഗു’ എന്നീ സിനിമകളാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് ഇന്ന് എത്തിയത്. തിയേറ്ററുകളിൽ സിനിമ മിസായവർക്കും കണ്ട് മതിയാകാത്തവർക്കും ഇനി ഫോണിലും ടിവിയിലും ഈ സിനിമകള്‍ കാണാം.

മനോരമ മാക്സിലൂടെയാണ് ‘ഗു’ എത്തിയത്. നഗരത്തിന്റെ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരു കുടുംബം വടക്കൻ കേരളത്തിലെ തങ്ങളുടെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമണ് ‘ഗു’ അനാവരണം ചെയ്യുന്നത്. വടക്കൻ കേരളത്തിന്റെ തെയ്യവും മിത്തുകളുമെല്ലാം ചിത്രത്തിൽ കാണാം. സൈജു കുറുപ്പും ദേവനന്ദയുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ALSO READ: ഇംതിയാസ് അലിയുടെ പുതിയ സിനിമയെ പ്രശംസിച്ച് പ്രമുഖ‌ർ; ഒരാഴ്ചക്കിടെ നേടിയത് 15 കോടിയോളം രൂപ

‘ആശാന്‍’ ആണ് ഇന്ന് ഒടിടിയിൽ എത്തിയ മറ്റൊരു ചിത്രം. സണ്‍ നെക്സ്റ്റ് ആണ് ഈ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത്. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയുടെ സംവിധായകൻ ജോണ്‍പോള്‍ ജോര്‍ജ് ആണ്. ഫെബ്രുവരിയിലണ് ഈ സിനിമ തിയേറ്ററില്‍ എത്തിയത്.

തിയേറ്ററുകളിൽ യുവാക്കൾ ആഘോഷമാക്കിയ ‘അതിരടി’യും ഇന്ന് ഒടിടിയിൽ എത്തിയിട്ടുണ്ട്. സോണി ലിവിലൂടെയാണ് സ്ട്രീമിങ്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബോക്സോഫീസിനെ വിറപ്പിച്ച മോഹൻലാൽ – ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം – 3 ഇന്നലെയാണ് ഒടിടിയിൽ എത്തിയത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീമിങ്. 200 കോടി ക്ലബിൽ കയറിയ ഈ സിനിമയിലും മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News