കോലാലംപൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുതിയൊരു വിമാന സർവ്വീസ്; ഏഷ്യ പസഫിക് രാജ്യങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

muhammed riyas

ഏഷ്യ പസഫിക് രാജ്യങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികള്‍ കേരളത്തിലേക്ക് ഉടൻ എത്തിത്തുടങ്ങിയേക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളാ ടൂറിസം മലേഷ്യ എയർലൈൻസുമായി കൈകോർത്തുകൊണ്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ മാസം മുതൽ മലേഷ്യ എയർലൈൻസ് മലേഷ്യയിലെ കോലാലംപൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുതിയൊരു വിമാന സർവ്വീസ് കൂടി ആരംഭിക്കാൻ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യ പസഫിക് രാജ്യങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ കൂടി അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.


മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

ഒരു സന്തോഷ വിവരം

പങ്കുവെക്കട്ടെ..

Look East Policy യുടെ ഭാഗമായി

ഏഷ്യ പസഫിക് രാജ്യങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നല്ലോ. ആ പ്രവർത്തനങ്ങളുടെ ഫലമായി കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങുകയാണ്.

കേരളാ ടൂറിസം മലേഷ്യ എയർലൈൻസുമായി കൈകോർത്തുകൊണ്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ മാസം മുതൽ മലേഷ്യ എയർലൈൻസ് മലേഷ്യയിലെ കോലാലംപൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുതിയൊരു വിമാന സർവ്വീസ് കൂടി ആരംഭിക്കാൻ പോവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News