‘ആർക്കും മാതൃകയാക്കാൻ പറ്റുന്ന സ്വഭാവ വൈശിഷ്ട്യമുള്ള നേതാവ്’; എം സ്വരാജിന് ആശംസകളുമായി പി കെ ശ്രീമതി ടീച്ചര്‍

P K SREEMATHI TEACHER

നിലമ്പൂരിലെ ഇടതുസ്ഥാനാര്‍ഥി എം സ്വരാജിന് ആശംസകളുമായി പി കെ ശ്രീമതി ടീച്ചര്‍. സ്വരാജ് വളരെയേറെ സവിശേഷതകളുള്ള ,ആർക്കും മാതൃകയാക്കാൻ പററുന്ന സ്വഭാവ വൈശിഷ്ട്യമുള്ള സിപിഎമ്മിൻ്റെ നേതാവാണെന്നും ലോകത്താകെയുള്ള മലയാളികളുടെ ശ്രദ്ധ തൻ്റെ പാണ്ഡിത്യത്തിലൂടേയും വാഗ്‌മിത്വത്തിലുടേയും പിടിച്ചു പറ്റാൻ ഈ ചെറിയ പ്രായത്തിൽ തന്നെ സ്വരാജിനു കഴിഞ്ഞു എന്നത് മഹത്തരം തന്നെയാണെന്നും ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സ്വരാജ് കേരളത്തിലെങ്ങുമുള്ള അമ്മമാരുടെ പ്രത്യേകിച്ച് ജന്മനാടായ നിലമ്പൂരിലെ അമ്മമാരുടേയെല്ലാവരുടേയും വാത്സല്യ ഭാജനമായിരിക്കും എന്നതിന് തനിക്ക് സംശയമില്ലെന്നാണ് ടീച്ചര്‍ കുറിച്ചിരിക്കുന്നത് . അവരുടെയെല്ലാം അനുഗ്രഹവും പിന്തുണയും നമ്മുടെ സ്വരാജിന് കൊടുക്കണമെന്നും അഭിമാനകരമായ വിജയം നിലമ്പൂരിൽ ഉണ്ടാക്കുന്നതിന് എല്ലാ അമ്മമാരുടേയും കുടുംബത്തിൻ്റെയും സഹായം ഉണ്ടാകണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നുവെന്നും പറഞ്ഞാണ് ടീച്ചര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പി കെ ശ്രീമതി ടീച്ചറിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:

സ .സ്വരാജ് വളരെയേറെ സവിശേഷതകളുള്ള ,ആർക്കും മാതൃകയാക്കാൻ പററുന്ന സ്വഭാവ വൈശിഷ്ട്യമുള്ള സിപിഎമ്മിൻ്റെ നേതാവാണ്.
ലോകത്താകെയുള്ള മലയാളികളുടെ ശ്രദ്ധ തൻ്റെ പാണ്ഡിത്യത്തിലൂടേയും വാഗ്‌മിത്വത്തിലുടേയും പിടിച്ചു പറ്റാൻ ഈ ചെറിയ പ്രായത്തിൽ തന്നെ സ.സ്വരാജിനുകഴിഞ്ഞുഎന്നത് മഹത്തരം തന്നെയാണ്
പ്രശംസിച്ച് പറയുന്നതിനോട് സ്വരാജിന് ഒരാഭിമുഖ്യവുമില്ല. പ്രശംസ ലഭിക്കുമ്പോൾ സാധാരണ എല്ലാവരിലും കാണാറുള്ള സന്തോഷമൊന്നും സ്വരാജിൻ്റെ മുഖത്ത് കാണാനും കഴിയാറില്ല.
എപ്പോഴും ഒരു ചെറുപുഞ്ചിരിയോടെയാണ് സ്വരാജിനെ നമുക്ക് കാണാൻ കഴിയുക .
എന്നാൽ അമ്മയുടെ മരണം സ്വരാജിനെ വല്ലാതെ തളർത്തിയിരുന്നു എന്നത് എനിക്കറിയാം
അവസാനനിമിഷം വരെ അമ്മയോടൊപ്പം ആശുപത്രിയിൽ തന്നെ കഴിഞ്ഞു. അകാലത്തിലുള്ള അമ്മയുടെ വേർപാട് താങ്ങാവുന്നതിലും അധികം വേദനയും ദുഃഖഭാരവും ആണ് സ്വരാജിൽ ഉണ്ടാക്കിയത് .ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നിസ്സംഗഭാവം സ്വരാജിൻ്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു .എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരുന്ന സ്വരാജിൻ്റെ അമ്മയുടെ നഷ്ടബോധത്തിലൂടെ വന്ന ദുഃഖഭാവം എനിക്ക് വളരെ സങ്കടമുണ്ടാക്കിയിരുന്നു .എൻ്റെ മകനേക്കാൾ നാലുവയസ്സ് ഇളയതാണ് സ്വരാജ് .ഞങ്ങളുടെയെല്ലാം വാത്സല്യഭാജനവുമാണ് .
സ്വരാജ് കേരളത്തിലെങ്ങുമുള്ള അമ്മമാരുടെ പ്രത്യേകിച്ച് ജന്മനാടായ നിലമ്പൂരിലെ അമ്മമാരുടേയെല്ലാവരുടേയും വാത്സല്യ ഭാജനമായിരിക്കും എന്നതിന് എനിക്ക് സംശയമില്ല .അവരുടെയെല്ലാം അനുഗ്രഹവും പിന്തുണയും നമ്മുടെ പ്രിയപ്പെട്ട സ്വരാജിന് കൊടുക്കണമെന്നും അഭിമാനകരമായ വിജയം നിലമ്പൂരിൽ ഉണ്ടാക്കുന്നതിന് എല്ലാ അമ്മമാരുടേയും കുടുംബത്തിൻ്റെയും സഹായം ഉണ്ടാകണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News