‘പണത്തിന് പിന്നാലെ പോകുന്നവനല്ല ഞാൻ, അത് പഴയകാലം പരിശോധിച്ചാൽ മനസിലാകും’: ഡോ. പി സരിൻ

വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്ന് ഡോ. പി സരിന്‍. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പി സരിന്‍ പറഞ്ഞു. പണത്തിനു പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയ കാലം പരിശോധിച്ചാൽ മനസ്സിലാകും. അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും പി സരിൻ പറഞ്ഞു. സിവിൽ സർവീസ് പശ്ചാത്തലം ഉള്ളതുകൊണ്ടാകാം തനിക്ക് പുതിയ ചുമതല നൽകിയതെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ ഓഡിറ്റ് & അക്കൗണ്ട്‌സ് സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ആയി സ്വമേധയാ വിരമിച്ചയാളാണ് ഡോ. പി സരിന്‍. സംസ്ഥാനത്ത് അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും എം ബി ബി എസ് ഡോക്ടറുമായ ഡോ. പി സരിന്‍റെ പ്രവര്‍ത്തന മികവ് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നിയനം നല്‍കിയത്.

ALSO READ:സംസ്ഥാനത്ത് വീണ്ടും നിപ; സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിയ്ക്ക്

തൊഴിലന്വേഷകരെ മൊബിലൈസ് ചെയ്യുന്നതിനും തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനുമൊപ്പം, പുതിയ കാലത്തിന് അനുയോജ്യമായ തൊഴിലുകളിൽ ഏർപ്പെടുന്നതിന് തൊഴിലന്വേഷകർക്ക് നൈപുണി പരിശീലനം നൽകുന്നതും വിജ്ഞാന കേരളം പരിപാടിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News