
മൂന്നാറിൽ വീണ്ടും ആക്രമണവുമായി കാട്ടാന പടയപ്പ. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിൽ വാഴകൃഷി നശിപ്പിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ ആനയെത്തി.
ഇന്ന് പുലർച്ചയോടെ ആയിരുന്നു പടയപ്പ കൃഷിയിടത്തിലേക്കെത്തിയത്. ആക്രമണത്തിൽ ആളുകൾക്ക് പരുക്കില്ല. കൃഷി നശിപ്പിച്ച ശേഷം ആന പ്രദേശത്ത് നിന്ന് പിന്മാറി. അതേസമയം ലയങ്ങൾക്ക് സമീപം വരെ കാട്ടാന എത്തിയ പശ്ചാത്തലത്തിൽ ഭീതിയിലാണ് പ്രദേശവാസികൾ.
ALSO READ: കേന്ദ്രത്തെ വിമർശിക്കാൻ യുഡിഎഫ് സർക്കാരിന് മടി: രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
അതേസമയം വയനാട് ജില്ലയിലും കാട്ടാന പേടി ഒഴിയുന്നില്ല. കാട്ടാനയെ തുരത്താൻ നേരത്തെ സജ്ജീകരിച്ചിരുന്ന ഫെൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഇപ്പോൾ തകർന്ന നിലയിലാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ട് മനുഷ്യ ജീവനുകളാണ് വയനാട്ടിൽ കാട്ടാന കവർന്നത്. ജനവാസ കേന്ദ്രത്തിലേക്കിറങ്ങി കാട്ടാനകള്‍ മനുഷ്യ ജീവനുകള്‍ എടുക്കുമ്പോഴും അടിയന്തര നടപടികള്‍ കൈക്കൊള്ളാതെ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുക മാത്രമാണ് യുഡിഎഫ് സർക്കാരും വനം മന്ത്രിയും ചെയ്യുന്നത്. തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിലും യുഡിഎഫ് സർക്കാരിന്റെ നിഷ്ക്രിയത്വത്തിനും എതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

