പാക് ജവാൻ ബിഎസ്എഫിൻ്റെ പിടിയിലായതായി റിപ്പോര്‍ട്ട്

soldiers

പാക് ജവാൻ ബിഎസ്എഫിൻ്റെ പിടിയിലായതായി റിപ്പോര്‍ട്ട്. രാജസ്ഥാൻ അതിര്‍ത്തിയില്‍ നിന്നാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയത്. രാവിലെ ഇന്ത്യയിലേക്ക് കടക്കാ‍ൻ ശ്രമിക്കുന്നതിനിടെയാണ് ജവാനെ പിടികൂടിയതതെന്നാണ് വിവരം. ജവാനെ നിലവില്‍ ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സിന്ധു നദീജലം തടഞ്ഞുവെച്ചാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണിയുമായ പാകിസ്ഥാൻ ഇന്ന് രംഗത്ത് വന്നു. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഡാമോ തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നാണ് ഭീഷണി.

ഇന്ത്യയുടെ സൈനിക തിരിച്ചടി ഉണ്ടാകുമെന്ന വിവരത്തിനും അതിർത്തി സംഘർഷം ഉയർന്ന നിലയിൽ തുടരുമ്പോഴും ആണ് ആസിഫ് വീണ്ടും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ, കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ “സമഗ്ര യുദ്ധം” നടത്തുമെന്ന് ആസിഫ് ഭീഷണിപ്പെടുത്തിയിരുന്നു.

ALSO READ: 53 വര്‍ഷത്തിന് ശേഷം തിരികെവരുന്നു! ബഹിരാകാശ വാഹനം ഭൂമിയില്‍ ഉടൻ ഇടിച്ചിറങ്ങും

ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന കരാർ ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചത്. കരാർ പ്രകാരം സിന്ധു നദീജലത്തിന്റെ 80% പാകിസ്ഥാനും, 20% ഇന്ത്യയുമാണ് ഉപയോഗിച്ചു വന്നിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News