ആത്മഹത്യാക്കുറിപ്പിൽ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേര്; പാലക്കാട്ടെ യുവാവിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം

manoj palakkadu

യുവാവിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം. പാലക്കാട് കുഴൽമന്ദം സ്വദേശി മനോജ്കുമാർ (40) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് കുടുംബം ആരോപണം ഉന്നയിച്ചത്. ആത്മഹത്യാക്കുറിപ്പിൽ മരിച്ചയാളുടെ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേര് ഉണ്ടായിരുന്നു.

മനോജ്കുമാറിൻ്റെ ആത്മഹത്യ കുറിപ്പിലാണ് ഭാര്യ ചിത്രയുടെയും സുഹൃത്ത് വിജീഷ് സഹദേവൻ്റെയും പേരുള്ളത്. തൻ്റെ ആത്മഹത്യക്ക് കാരണം ചിത്രയും സുഹൃത്ത് വിജീഷുമാണ്. ഇവരെ വെറുതേ വിടരുതെന്നും മനോജ്കുമാറിൻ്റെ ആത്മഹത്യ കുറിപ്പിലുണ്ട്. ‘കോൺഗ്രസ് ഭരിക്കുന്ന കുഴൽമന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലെ പ്രസിഡൻ്റാണ് വിജീഷ് സഹദേവൻ.. സംഘത്തിലെ ജീവനക്കാരിയാണ് ചിത്ര’. ഇരുവരും പിന്നീട് സൗഹൃദത്തിലായി. തുടർന്ന് ചിത്ര മനോജുമായുള്ള വിവാഹമോചനത്തിലേക്ക് കടന്നു. വിവാഹമോചനത്തിനായി ചിത്രയും വിജീഷും മനോജ്കുമാറിനെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായാണ് ആരോപണം

ALSO READ: ജെഎസ്കെ വിവാദം: ഒരു സീന്‍ കട്ട് ചെയ്യണം, സബ്‌ടൈറ്റിലില്‍ മാറ്റം വരുത്തണം; നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

ഇന്നലെ വൈകീട്ട് ആണ് മനോജ്കുമാർ വിഷം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മനോജ്കുമാർ മരിച്ചത്. മകളെ നോക്കണമെന്നും ശേഷക്രിയ മകളെ കൊണ്ട് ചെയ്യിപ്പിക്കണമെന്നും അമ്മയ്ക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു.

വിജീഷ് സഹദേവൻ യൂത്ത് കോൺഗ്രസിൻറെ മുൻ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്. മനോജ് കുമാർ പ്രശ്നം പരിഹരിക്കാൻ വേണ്ടി കോൺഗ്രസ് നേതാക്കളെ സമീപിച്ചെങ്കിലും ആരും പരിഗണിച്ചില്ല. എന്നാൽ മനോജ് കുമാറിന്റെ ആത്മഹത്യയുമായി ബന്ധമില്ലെന്നാണ് വിജീഷ് പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News