‘കണ്ടിട്ട് തിരിച്ചറിയുന്നേയില്ല’, മുഖത്ത് എഴുതി വെക്കണം ഇത് പാർവതി തിരുവോത്ത് ആണെന്ന്: വൈറലായി ചിത്രങ്ങൾ

നടി പാർവതി തിരുവോത്തിൻ്റെ പുതിയ മേക്കോവർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പുത്തൻ രൂപത്തിൽ എത്തിയ താരത്തിനെ പലർക്കും മനസ്സിലായില്ലെന്നും മുൻപത്തേതിനേക്കാൾ ഭംഗിയിലാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നതെന്നും സോഷ്യൽ മീഡിയ പറയുന്നു.

ALSO READ: ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

ഓറഞ്ച് നിറത്തിലുള്ള സാരിയിൽ മൂക്കുത്തിയിട്ട് കയ്യിൽ ടാറ്റൂ ചെയ്തുകൊണ്ടുള്ള ചിത്രമാണ് പാർവതി പുറത്തു വിട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇത് പർവതിയാണോ എന്ന് തോന്നുന്ന തരത്തിലാണ് താരത്തിന്റെ മേക്കോവർ. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ALSO READ: ‘കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചു’, ജയ് ഭീം സിനിമക്കെതിരെ സമർപ്പിച്ച ഹർജിയിൽ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി

അതേസമയം, വിക്രം നായകനാകുന്ന തങ്കലാനാണ് പാർവതി തിരുവോത്ത് നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News