പഞ്ചാബിന്റെ രക്ഷകരായി വധേരയും ശശാങ്കും; രാജസ്ഥാന് 220 റണ്‍സ് വിജയലക്ഷ്യം

pbks-vs-rr

തുടക്കത്തിലെ കൂട്ടത്തകർച്ചയിൽ നിന്ന് പഞ്ചാബ് സൂപ്പർ കിങ്സിന്റെ രക്ഷകരായി നെഹാൽ വധേരയും ശശാങ്ക് സിങും ശ്രേയസ് അയ്യരും. വധേരയും ശശാങ്കും അർധ സെഞ്ചുറി നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 219 റണ്‍സാണ് നേടിയത്. 220 എടുത്താൽ എതിരാളികളായ രാജസ്ഥാൻ റോയൽസിന് ജയിക്കാം. പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബിന് ഇന്ന് ജയം വേണം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ടിരുന്നു. വധേരയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് പഞ്ചാബിനെ കരക്കടുപ്പിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇവർ നേടിയ 67 റണ്‍സ് നേടിയത് നിർണായകമായി. 25 പന്തില്‍ 30 റണ്‍സ് ആണ് ശ്രേയസ് നേടിയത്.

Read Also: കാറിൽ ഉരഞ്ഞ പാട്: സഹോദരനോട് തർക്കിച്ച് രോഹിത്; വീഡിയോ വൈറൽ

തുടർന്ന് വന്ന ശശാങ്കുമായി ചേർന്ന് അഞ്ചാം വിക്കറ്റില്‍ വധേര മികച്ച ബാറ്റിങ് പുറത്തെടുത്തു. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. വധേര 37 പന്തില്‍ 70 റണ്‍സ് നേടി. തുടർന്ന് വന്ന അസ്മത്തുള്ള ഒമര്‍സായിയും ശശാങ്കിന് കൂട്ടായി മികവ് പുലര്‍ത്തി. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ട് 24 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. ശശാങ്ക് 30 പന്തില്‍ 59 റണ്‍സും ഒമര്‍സായി ഒമ്പത് പന്തില്‍ 21 റണ്‍സും നേടി പുറത്താകാതെ നിന്നു. രാജസ്ഥാന്റെ തുഷാര്‍ ദേശ്പാണ്ഡെ രണ്ടും ക്വെന മഫാക, റിയാന്‍ പരാഗ്, ആകാശ് മധ്വാള്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു. സഞ്ജു സാംസണ്‍ കളിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News