കണ്ണൂര്‍ കീഴ്പ്പള്ളിക്കടുത്ത് ചതിരൂരില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചു. ചതിരൂരിലെ ബിനോയിയുടെ വളര്‍ത്തുനായയെ ആണ് വന്യജീവി പിടിച്ചുകൊണ്ടുപോയത്. പ്രദേശത്ത് കടുവയിറങ്ങിയതായാണ് നിഗമനം.
പ്രദേശത്ത് വന്യജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ വനമേഖലയില്‍ കടുവയുടെതെന്ന് തോന്നുന്ന തരത്തില്‍ കരച്ചില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ആറളം വനമേഖലക്കടുത്തുള്ള പ്രദേശമാണ് കീഴ്പ്പള്ളി.പത്തനാപുരം കരവൂരില്‍ പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്നു. പുലിയാണ് ആക്രമി ച്ചതെന്ന് നാട്ടുകാര്‍.കുരുമ്പിനാം കുഴി ക്ഷീര കര്‍ഷകനായ ബിജുവിന്റ പശുവാണ് ചത്തത്. നഷ്ട പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ പശുവിന്റെ അലര്‍ച്ച കേട്ട് ബിജുവിന്റ ഭാര്യ വന്ന് നോക്കിയപ്പോള്‍ പശു പിടയുന്നതാണ് കണ്ടത് അല്‍പ്പ സമയത്തിനകം പശു ചാവുകയും ചെയ്തു. തന്റെ പശുവിനെ പുലിയാണ് ആക്രമിച്ചതെന്ന് ബിജു പറഞ്ഞു.
ക്ഷീര കര്‍ഷകരുടെ ആശങ്കയ്ക്ക് പരിഹാരം കാണുമെന്ന് മില്‍മ ബോര്‍ഡ് അംഗം വാസു ദേവന്‍ ഉണ്ണി പറഞ്ഞു. പ്രദേശത്ത് വന്യ മൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം പുലിയാണ് പശുവിനെ ആക്രമിചതെന്നതിന് തെളിവ് ലഭിച്ചില്ലെന്നും അമ്പനാര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ് ഓഫീസര്‍ അജയ കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

