
വിമാനം പറക്കുന്നത് കൗതുകത്തോടെ നോക്കി നിന്ന ഒരു പെണ്‍കുട്ടി. അന്നവള്‍ കണ്ട സ്വപ്നം ഇന്ന് ഇതാ ഒറ്റയ്ക്ക് വിമാനം പറത്തുന്ന പൈലറ്റിലേക്ക് വളര്‍ന്നിരിക്കുന്നു. സ്വപ്നങ്ങളിലേക്ക് പറന്നുയര്‍ന്നിരിക്കുകയാണ് ആലുവ സ്വദേശി റംസാന. സൗത്ത് ആഫ്രിക്കന്‍ സിവില്‍ ഏവിയേഷന്‍ സര്‍ട്ടിഫൈഡ് സിപിഎല്‍ സ്വന്തമാക്കിയ റംസാനയ്ക്ക് ഒറ്റയ്ക്ക് വിമാനം പറത്താം. ചെറുപ്രായം മുതലുള്ള ആഗ്രഹത്തിന് പിന്നാലെയാണ് ഈ പെണ്‍കുട്ടിയുടെ യാത്ര.
ഡിഗ്രി പഠനം ഉപേക്ഷിച്ച് സൗത്ത് ആഫിക്കയിലേക്ക് യാത്ര തിരിക്കുന്നിടത്ത് നിന്നാണ് ലക്ഷ്യത്തിലേക്കുള്ള റംസാനയുടെ ആദ്യ ചുവട് . പ്രതികൂല കാലാവസ്ഥയേയും സാഹചര്യങ്ങളെയും അതിജീവിച്ച് പഠനം പൂര്‍ത്തിയാക്കി. മള്‍ട്ടി എന്‍ജിന്‍ വിമാനം ഉള്‍പ്പെടെ 243 മണിക്കൂര്‍ പറത്തി സൗത്ത് ആഫ്രിക്കന്‍ സിവില്‍ ഏവിയേഷന്‍ സര്‍ട്ടിഫൈഡ് സിപിഎല്‍ സ്വന്തമാക്കി. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ കൊമേഴ്‌സ് പൈലറ്റ് ലൈസന്‍സും ലഭിച്ചതോടെ റംസാനയ്ക്ക് ഇന്ത്യയിലും വിമാനം പറത്താം.
Read Also: മൂന്നാറിലെ കാഴ്ചകള്‍ ഇനി ഉയരെ; റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു
പറക്കാനുള്ള അവളുടെ ചിറകുകള്‍ക്ക് ഊര്‍ജം പകര്‍ന്ന് കുടുംബം കൂടെയുണ്ട്. ആകാശം കീഴടക്കാനുള്ള റംസാനയുടെ ഓരോ ചുവടും ലക്ഷ്യം കണ്ടു. ഇനി പാസഞ്ചര്‍ വിമാനം പറത്താനുള്ള തയ്യാറെടുപ്പിലാണ് ഈ പെണ്‍കുട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here