വെറും അവകാശവാദമല്ല, തുറന്ന സംവാദത്തിന് സജ്ജമാണ് ഈ സർക്കാർ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan- assembly election

എന്ത് കൊണ്ട് കേരളത്തിൽ തുടർഭരണം വരണം? എന്ത് കൊണ്ട് എൽഡിഎഫ് എന്ന ചോദ്യത്തിന് വെറും അവകാശവാദങ്ങളല്ല, അതിന് ഈ സർക്കരിന് വ്യക്തമായ കണക്കുകളുണ്ട്. വികസനത്തെക്കുറിച്ച് തുറന്ന സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉറച്ച മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിനുള്ളിൽ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ വ്യക്തമായി കാണിച്ചു കൊണ്ടാണ് മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ച് എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ എന്ന് ഫേസ്ബുക്കിലൂടെ കുറിച്ചത്. എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡടക്കം പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നവകേരളത്തിന്റെ നട്ടെല്ലായ പത്ത് വർഷത്തിൽ സർക്കാർ വികസനം മുന്നോട്ട് വച്ച് നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.

ആദ്യം തന്നെ ജൂൺ ഒന്ന് മുതൽ സർക്കാർ സ്കൂളുകൾ ഹൈടെക്ക് ആക്കിയ ശേഷം തുറന്നു, ചരിത്രത്തിലാധ്യമായി സ്കൂൾ തുറക്കും മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കി. സംസ്ഥാനത്ത് യുവാക്കൾക്ക് മുതൽക്കൂട്ടായി 8000-ത്തിലധികം സ്റ്റാർട്ട് അപ് തുടങ്ങിയതും ഈ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ്. മാലിന്യ സംസ്കരണത്തിന് ലോകത്തിൽ തന്നെ ഉത്തമ ഉദാഹരണമായി കേരളം മാറി. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ചൂഷണങ്ങൾക്ക് കൃത്യമായി നടപടി എടുക്കാനും ഒപ്പം ചേർത്ത് നിർത്താനും ഈ സർക്കാർ എന്നും കൂടെയുണ്ട്.

Also read : “പ്രളയത്തിന് രക്ഷകരായെത്തിയ മത്സ്യതൊഴിലാളികളെ രമേശ് ചെന്നിത്തല അപമാനിക്കുന്നു”: പ്രൊഫ. കെവി തോമസ്

സംസ്ഥാനത്ത് യുവാക്കൾക്ക് മുതൽക്കൂട്ടായി 8000-ത്തിലധികം സ്റ്റാർട്ട് അപ് തുടങ്ങിയതും ഈ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ്. മാലിന്യ സംസ്കരണത്തിന് ലോകത്തിൽ തന്നെ ഉത്തമ ഉദാഹരണമായി കേരളം മാറി. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ചൂഷണങ്ങൾക്ക് കൃത്യമായി നടപടി എടുക്കാനും ഒപ്പം ചേർത്ത് നിർത്താനും ഈ സർക്കാർ എന്നും കൂടെയുണ്ട്.
ജീവാമൃതം പദ്ധതിക്കായിഈ കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്നും ചിലവഴിച്ചത് 8,500 കോടി രൂപയാണ്. പാലത്തിന്റെ അഭാവത്തിൽ ​ഗതാ​ഗത തടസ്സം നേരിടുകയും, യാത്രാക്ലേശം അനുഭവിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിൽ പാലങ്ങൾ നിർമിച്ചു, ഇതിനോടകം 200-ലധികം പാലങ്ങളാണ് സർക്കാർ പൂർത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News