വിഴിഞ്ഞം ഓഹരി വില്പന: പോർട്ടിന്റെ ഭാവി വികസനത്തിന് അപകടം: പിണറായി വിജയൻ

pinarayi vijayan

വിഴിഞ്ഞം ഓഹരി വില്പനയിൽ ആശങ്കകൾ ഉണ്ടായിരുന്നുവെന്നും അതിൽ മുഖ്യമന്ത്രി വ്യയക്തത വരുത്തിയെന്നും പ്രതിപക്ഷ നാതാവ് പിണറായി വിജയൻ. 26 ശതമാനത്തിന് മുകളിൽ ഓഹരി വിൽക്കുന്നത് ഉടമസ്ഥാവകാശ കൈമാറ്റമായാണ് കണക്കാക്കുക.

ഇതിൽ ദേശീയ ജന താൽപര്യം പരിഗണിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇങ്ങനെ ഓഹരി കൈമാറ്റം ചെയ്യുന്നതിലൂടെ പോർട്ടിന്റെ ഭാവി വികസനത്തിന് അപകടമുണ്ടാക്കുമം.പോർട്ട് സുരക്ഷാ മേഖലയാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. എം എസ് സിക്ക് കുത്തക അവകാശം നൽകുകയാണ്. ഇത് മത്സര ക്ഷമത കുറയ്ക്കുമെന്നും മറ്റു കമ്പനികൾ വരുന്നതിന് തടസ്സമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു.

Also read: യുഡിഎഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം വലിയ നിലയിൽ വെട്ടിക്കുറച്ചു: കെ എൻ ബാല​ഗോപാൽ

സംസ്ഥാനത്തിന്റെ വരുമാനസാധ്യതയ്ക്കും കുറവുണ്ടാകില്ലേ എന്ന് ആശങ്കയുണ്ടായിരുന്നു എന്നാൽ അതിന് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ പോർട്ടിൻ്റെ കാര്യത്തിൽ കൃത്യമായ പരിശോധനയ്ക്ക് ഒടുവിലേ തീരുമാനം എടുക്കൂ എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സർക്കാരിൻറെ അനുമതിയില്ലാതെ കമ്പനിക്ക് ഉടമസ്ഥാവകാശം മാറ്റാനാകില്ല. കുത്തക അവകാശം ഉണ്ടാകാൻ പാടില്ലെന്നും അത് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News