പിഎംഎ സലാമിൻ്റെ പരാമർശം കാലഹരണപ്പെട്ടതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.കാലഹരണപ്പെട്ടതും പിന്തിരിപ്പനുമായ ആശയമാണ് അദ്ദേഹത്തിൻ്റേതെന്നും പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
“കാലഹരണപ്പെട്ട ആശയങ്ങളുമായി നടക്കുന്നത് അപമാനകരം.ലീഗ് നേതാവിൽ നിന്ന് ഇത്തരമൊരു പരാമർശം വന്നതിൽ അത്ഭുതം ഒന്നുമില്ല.സമ്മേളന വേദിയിൽ ഒരു സ്ത്രീയെ പോലും ഇരുത്താത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്”.- മന്ത്രി പറഞ്ഞു.
ALSO READ; ഡി സോൺ കലോത്സവ സംഘർഷം; മുഖ്യധാര മാധ്യമങ്ങൾ സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് പി എം ആർഷോ
സ്ത്രീ – പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. സ്ത്രീ – പുരുഷ സമത്വം എന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് പി എം എ സലാമിന്റെ വിശദീകരണം. സ്ത്രീ – പുരുഷ സമത്വം എന്നത് മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ ആണെന്നും അത് എന്തിനാണ് ഉയർത്തി കൊണ്ട് വരുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ചോദിച്ചു.സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞ പി എം എ സലാം, അതിനെ ഉദാഹരിക്കാനായി ഒളിംപിക്സിൽ സ്ത്രീകൾക്ക് വേറെ മത്സരമാണ്, ബസ്സിൽ പ്രത്യേക സീറ്റ് അല്ലേ നല്കുന്നത്, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലല്ല, വേറേയല്ലേ എന്നുള്ള വാദങ്ങളും നിരത്തുകയുണ്ടായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

