‘പോക്കറ്റ് മണി’ മാതാപിതാക്കളുടെ അക്കൗണ്ടിൽ മതി കുട്ടികൾക്ക് പേ ചെയ്യാം: പുതിയ അപ്ഡേഷനുമായി ​ഗൂ​ഗിൾ പേ

Google Pay Pocketmoney new Feature

കുട്ടികൾക്ക് നൽകുന്ന പോക്കറ്റ് മണി യുപിഐ വഴി നൽ​കാൻ സഹായിക്കുന്ന ഫീച്ചർ യുപിഐ സർക്കിൾ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചർ ​ഗൂ​ഗിൾ പേയിലും ലഭ്യമാണ്. പോക്കറ്റ് മണി എന്ന പേരിൽ ​ഗൂ​ഗിൾ പേയിലുള്ള ഫീച്ചറിന് പുതിയ അപ്ഡേറ്റുകൾ നൽകിയിരിക്കുകയാണ് ​ഗൂ​ഗിൾ പേ ഇപ്പോൾ.

പോക്കറ്റ് മണി ക്രിയേറ്റ് ചെയ്യുന്ന ആൾ ഫീച്ചറിൽ പ്രൈമറി യൂസർ ആയിരിക്കും. പ്രൈമറി യൂസർ ആയിരിക്കന്നയാൾക്ക് സെക്കൻഡറി യൂസറായി ഫീച്ചറിലേക്ക് മറ്റുള്ളവരെ ആഡ് ചെയ്യാം. പരമാവധി 5 പേരെയാണ് സെക്കൻഡറി യൂസറായി ആഡ് ചെയ്യാൻ സാധിക്കുക. കുട്ടികൾക്കും ആശ്രിതർക്കും ഇത്തരത്തിൽ ഇതിലൂടെ പോക്കറ്റ് മണി നൽകാൻ സാധിക്കും.

Also Read: എന്തൊരു ചേലാണ്…; ചന്ദ്രനിൽ നിന്നുള്ള ചരിത്രപരമായ ‘എർത്ത്‌സെറ്റ്’ ചിത്രം, ആർട്ടെമിസ് II ദൗത്യത്തിന്റെ പുതിയ നേട്ടം

സെക്കൻഡറി യൂസർമാർക്ക് പോക്കറ്റ് മണിയിലൂടെ പരമാവധി 15,000 രൂപ വരെ പ്രൈമറി യൂസറുടെ അനുവാ​ദം ഇല്ലാതെ തന്നെ ചെലവഴിക്കാൻ സാധിക്കും. അത് കൂടാതെ സെക്കൻഡറി യൂസറുടെ ഓരോ ഇടപാടിനും പ്രൈമറി യൂസറുടെ അനുവാദം വേണം എന്ന നിലയിലും സെറ്റിങ്ങ്സ് ചെയ്യാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News