ലോക മൂന്നാം നമ്പർ താരത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍

ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍. സെമിയില്‍ 3.5-2.5 എന്ന സ്‌കോറിനാണ് ഫാബിയാനോ കരുവാനയെ 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ഇതോടെ ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് 18-കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി.

ALSO READ: ‘എൻ്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ നോക്കും’ വാക്ക് പാലിച്ച്‌ ഗണേഷ് കുമാർ, അർജുന് വീടും കൈനിറയെ സമ്മാനങ്ങളും

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മാഗ്നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍താരം അര്‍ജുന്‍ എറിഗാസിയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News