‘അതൊരു മികച്ച സിനിമ അല്ലായിരിക്കാം, പക്ഷേ എന്നെയും എന്റെ കരിയറും മാറ്റിമറിച്ച സിനിമ ആണത്’; പൃഥ്വിരാജ്

Prithviraj Sukumaran

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് പൃഥ്വിരാജ് സുകുമാരന്‍. തന്റെ സിനിമ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സുകുമാരന്‍ മനസ് തുറന്നത്.

പുതിയമുഖം മികച്ച സിനിമയാണെന്ന അഭിപ്രായക്കാരനല്ല താനെന്നും പക്ഷേ, എന്റെ കരിയറില്‍ ഒരു പ്രധാനപ്പെട്ട സിനിമയാണെന്നും പൃഥ്വിരാജ് സുകുമാരന്‍ തുറന്നുപറഞ്ഞു. ആ സിനിമക്ക് ശേഷമാണ്, എനിക്കൊരു കഥ ഇഷ്ടപ്പെട്ടാല്‍ നിര്‍മാതാവും മറ്റു കാര്യങ്ങളുമില്ലെങ്കില്‍ പോലും ഞാന്‍ വിചാരിച്ചാല്‍ ഒരു പ്രൊജക്ടാക്കാന്‍ കഴിയും എന്ന അവസ്ഥ വന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഇനി കളി മാറും ! എമ്പുരാന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു

‘പുതിയമുഖം മികച്ച സിനിമയാണെന്ന അഭിപ്രായക്കാരനല്ല ഞാന്‍. പക്ഷേ, എന്റെ കരിയറില്‍ ഒരു പ്രധാനപ്പെട്ട സിനിമയാണ്. ആ സിനിമക്ക് ശേഷമാണ്, എനിക്കൊരു കഥ ഇഷ്ടപ്പെട്ടാല്‍ നിര്‍മാതാവും മറ്റു കാര്യങ്ങളുമില്ലെങ്കില്‍ പോലും ഞാന്‍ വിചാരിച്ചാല്‍ ഒരു പ്രൊജക്ടാക്കാന്‍ കഴിയും എന്ന അവസ്ഥ വന്നത്.

അതുകഴിഞ്ഞ് രണ്ടു മൂന്നു വര്‍ഷത്തിന് ശേഷമാണ് കരിയര്‍ പൂര്‍ണമായും എന്റെ കണ്‍ട്രോളിലാവുന്നത്. താരപരിവേഷം കൂട്ടാനുള്ള സിനിമകളാണോ അതോ നല്ല സിനിമകളെന്ന ഗണത്തില്‍ പെട്ട സിനിമകളാണോ ഞാന്‍ ചെയ്യേണ്ടത് എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടാവാം. സത്യത്തില്‍ എനിക്ക് രണ്ടാമത്തെ കാര്യമാണ് താത്പര്യം’-പൃഥ്വിരാജ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News