പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി; പിണറായി വിജയ​ന്റെ ഇടപെടൽ വലിയ ആത്മവിശ്വാസം പകർന്നു, കത്തയച്ച് ആർ രാജഗോപാൽ

pinarayi vijayan and r rajagopal

പാസ്പോർട്ട് പുതുക്കി ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കത്തയച്ച് ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ. ഈ പ്രതിസന്ധിയിൽ കൂടെ നിന്ന് പിന്തുണച്ചതിന് നന്ദി അറിയിച്ചുകൊണ്ടാണ് രാജ​ഗോപാൽ കത്തയച്ചത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണത്താൽ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു.

പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും പാസ്‌പോർട്ട് ലഭിച്ചുവെന്ന വിവര സന്തോഷത്തോടെ അറിയിക്കുന്നെന്നും രാജ​ഗോപാൽ കത്തിൽ പറഞ്ഞു. താൻ കടന്നുപോയ പ്രയാസകരമായ ഘട്ടത്തിൽ നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി വലിയ ആശങ്ക ഉയർത്തിയിരുന്നതായും പിണറായി വിജയ​ന്റെ ഇടപെടൽ വലിയ ആത്മവിശ്വാസം പകർന്നെന്നും അദ്ദേഹം പറഞ്ഞു.

Also Read: ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം; സോനം വാങ്ചുക്കിൻറെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്

കഴിഞ്ഞ കുറച്ചുകാലമായി പല പ്രതിസന്ധികളിലും ത​ന്റെയും ത​ന്റെ കുടുംബത്തോടൊപ്പവും പിണറായി വിജയൻ പിന്തുണയർപ്പിച്ച് കൂടെ നിന്നതായി അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ഈ സന്ദർഭത്തിലും അതിന് മാറ്റമുണ്ടായിരുന്നില്ലെന്ന് രാജ​ഗോപാൽ ചൂണ്ടിക്കാണിക്കുന്നു.

ത​ന്റെ പ്രശ്നങ്ങൾക്ക് തൃപ്തികരമായ പരിഹാരം ഉണ്ടായെങ്കിലും എസ്ഐആർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരായിട്ടുള്ള ആളുകളിലേക്കും അദ്ദേഹവും പാർട്ടിയും എത്തിച്ചേരുമെന്ന് പ്രത്യാശിക്കുന്നതായി ആർ രാജ​ഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News