‘പിണറായി വിജയൻ രാഷ്ട്രീയ എതിരാളി, കെട്ടിപിടിക്കാൻ കഴിയില്ല’; മതേതരത്വ നിലപാടിൽ വെള്ളം ചേർക്കുന്ന രാഹുൽ ​ഗാന്ധിയുടെ പ്രസംഗം പുറത്ത്

RAHUL GANDHI

മതേതരത്വ നിലപാടിൽ വെള്ളം ചേർക്കുന്ന രാഹുൽ ​ഗാന്ധിയുടെ സമീപനം പുറത്തായി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഷ്ട്രീയ എതിരാളിയായതിനാൽ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ സഖ്യ നേതൃയോ​ഗത്തിലാണ് രാഹുൽ ഗാന്ധി ഇത്തരത്തിൽ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്സഭയിൽ രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ചത് വലിയ ചർച്ചയായതായിരുന്നു.

ALSO READ:‘മേയറുടെ വാർത്താസമ്മേളനം അപഹാസ്യം’; ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടരുതെന്ന് അഡ്വ. എസ്.പി. ദീപക്

തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടെന്നും തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു പക്ഷേ അത് അംഗീകരിക്കാൻ അവർ തയ്യാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാണെന്നും രാഹുൽ ​ഗാന്ധി പ്രസം​ഗിച്ചിരുന്നു. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്റെ പങ്ക് വലുതാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News