ലഹരി മരുന്ന് കേസുകളിൽ അപൂർവ കോടതിവിധി

Kollam sexual assault case

ലഹരി മരുന്ന് കേസുകളിൽ അപൂർവ കോടതിവിധി. പാലക്കാട് സെഷൻസ് കോടതിയാണ് ഒരു ദിവസം നാല് ലഹരിക്കേസുകളിൽ വിധി പറഞ്ഞത്. 2017 , 2016 , 2015 വർഷങ്ങളിലെ വിവിധ കേസുകളിലാണ് കോടതി വിധി പറഞ്ഞത്. നാലു കേസുകളും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ കേസുകളാണ്.

Also read: വിലങ്ങാട് ദുരന്തത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ

വിധി പറഞ്ഞ കേസുകൾ:

2017 ജൂലൈ ൽ പാലക്കാട് കൂട്ടുപാതയിൽ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ തമിഴ്നാട് സ്വദേശി കറുപ്പ് സ്വാമി എന്ന വിഘ്നേഷിന് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

2016 ഓഗസ്റ്റിൽ കൊല്ലങ്കോട് നെൻമേനിയിൽ നാല് കിലോ 200 ഗ്രാം കഞ്ചാവുമായി പിടിയിലായ എറണാകുളം സ്വദേശികളായ സെബാസ്റ്റ്യൻ, പ്രിയോജ്,വിപിൻ എന്നിവർക്ക് എട്ടുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.

2015 ൽ കൊഴിഞ്ഞാമ്പാറ ബസ്റ്റാൻഡിൽ വച്ച് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ മലപ്പുറം സ്വദേശി ഷംസുദ്ദീന് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

2015 ഫെബ്രുവരിയിൽ കൊഴിഞ്ഞാമ്പാറ റോഡിൽ വാഹന പരിശോധനയ്ക്കിടെ ആറര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മലപ്പുറം സ്വദേശികളായ സമീർ,രതീഷ് എന്നിവർക്ക് ആറുവർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News