ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ് ഹാരി പോട്ടർ. എല്ലാ പ്രായത്തിൽ പെട്ടവരുടെയും ഇഷ്ടപുസ്തകങ്ങളിൽ ഉൾപ്പെടുന്നതാണ് ഹാരിപോർട്ടർ. പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിലയാണ് 38 ലക്ഷം രൂപ.
1997 -ൽ വെറും 10 പൗണ്ടിനാണ് ഏകദേശം 1068 രൂപക്ക് വാങ്ങിയ പുസ്തകത്തിനാണ് ഇപ്പോൾ 36,000 പൗണ്ടിന് ലേലത്തിൽ വിറ്റിരിക്കുന്നത്. (ഏകദേശം 38 ലക്ഷത്തിലധികം രൂപ)
Also Read: ഇന്ത്യയിലെ ദുർമന്ത്രവാദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം
ഹാരിപോർട്ടർ പ്രസിദ്ധീകരിച്ച സമയത്ത് അച്ചടിച്ച 500 ഹാർഡ്ബാക്ക് കോപ്പികളിൽ ഒന്നാണ് ഇപ്പോൾ ലേലം ചെയ്യപ്പെട്ട പുസ്തകം. ആതാണ് പുസ്തകത്തിന്റെ പ്രത്യേകതയും. സ്ട്രാറ്റ്ഫോർഡ്-ഓൺ-അവോണിൽ നിന്ന് ക്രിസ്റ്റീൻ മക്കല്ലോക്കാണ് അന്ന് ഈ പുസ്തകം വാങ്ങിയത്. 1997 ജൂൺ 30 -നാണ് ബ്ലൂംസ്ബെറി പ്രസിദ്ധീകരിച്ച ഈ പുസ്തകം ലണ്ടനിൽ പ്രകാശനം ചെയ്തത്. ഈ പുസ്തകം ഇതേ പേരിൽത്തന്നെ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here