ഫേസ്ബുക്ക് കമ്പനി മെറ്റ പുത്തൻ റേബാൻ പുറത്തിറക്കിയിരിക്കുന്നു. ഈ മാസം ഇവ ഇന്ത്യയിൽ എത്തും. ഗ്ലാസുകള്‍ ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്മാർട്ട് റിങ്ങുകൾ പോലെ ഈ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾക്ക് വലിയ വിലയാകില്ല. എന്നാലും പ്രീമിയം ഫീച്ചറുകളിൽ വിട്ടുവീഴ്ചയുമില്ല.
മെയ് 19 മുതല്‍ Ray-Ban.com-ലും പ്രമുഖ ഒപ്റ്റിക്കല്‍- സണ്‍ഗ്ലാസ് സ്റ്റോറുകളിലും ഇവ ലഭ്യമാകും. വിവിധ സ്‌റ്റൈലുകളില്‍ ലഭ്യമായ സ്മാര്‍ട്ട് ഗ്ലാസുകളുടെ വില 29,900 രൂപ മുതല്‍ 35,700 രൂപ വരെയാണെന്നാണ് പുറത്തുവരുന്ന വിവരം. മെറ്റാ എഐ അസിസ്റ്റന്റ് സംയോജിപ്പിച്ചതാണ് ഗ്ലാസുകള്‍. മെറ്റയുടെ റേ-ബാൻ ഗ്ലാസിന്റെ ഇന്ത്യൻ എഡിഷൻ മികച്ച ഡിസൈനും സൗണ്ട് ക്വാളിറ്റിയും ആപ്പ് സപ്പോർട്ടുമോടെയാണ് അവതരിപ്പിച്ചത്.
ALSO READ: കാത്തിരിപ്പിന് വിരാമം; സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് പുറത്തിറക്കി, സവിശേഷതകൾ അറിയാം
“ഹേ മെറ്റാ” എന്ന് പറഞ്ഞുകൊണ്ട് ഈ ഗ്ലാസ് നിങ്ങൾക്ക് ആക്ടിവേറ്റ് ചെയ്യാം. ഇനി ഫോട്ടോ എടുക്കാനും വീഡിയോകൾ റെക്കോർഡ് ചെയ്യാനും മ്യൂസിക് പ്ലേ ചെയ്യാനുമെല്ലാം മെറ്റ ഗ്ലാസ് ഉപയോഗപ്പെടുത്താം. ഭാഷകൾ ട്രാൻസ്ലേറ്റ് ചെയ്യാനും മെസേജ് അയയ്ക്കാനുമെല്ലാം ഫോണുപയോഗിക്കാതെ സ്മാർട്ട് ഗ്ലാസിലൂടെ സാധിക്കുകയും ചെയ്യും. കാണുന്നതെന്തും ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും.
വിരലൊന്ന് അനക്കുകപോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാന്‍ ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് സാധിക്കും. സ്മാര്‍ട്ട് ഗ്ലാസിലുള്ള ബില്‍റ്റ്-ഇന്‍ ക്യാമറകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ് ഫ്രീയായി അവര്‍ കാണുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്താം.
ഫോണ്‍ വിളിക്കുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാന്‍ഡുകള്‍ക്കുമായി ഇവയില്‍ മള്‍ട്ടി-മൈക്രോഫോണ്‍ സംവിധാനവുമുണ്ട്. അഞ്ച് മൈക്രോഫോണുകള്‍ ഉള്‍പ്പെട്ടതാണിത്. “ഹേ മെറ്റാ” വോയ്‌സ് അസിസ്റ്റന്റ് ഓണാക്കി കഴിഞ്ഞാൽ വോയ്‌സ് റെക്കോർഡിംഗുകൾ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും. നിങ്ങൾക്ക് ഇങ്ങനെ വോയിസ് സേവ് ചെയ്യേണ്ട ആവശ്യമില്ലങ്കിൽ അതും സെറ്റിങ്സിൽ മാറ്റം വരുത്താം. റേബാൻ മെറ്റ ഗ്ലാസ് സെറ്റിങ്സിലൂടെ പേഴ്സണൽ റെക്കോർഡിംഗുകൾ ഓട്ടോമാറ്റിക്കായി തന്നെ ഡിലീറ്റ് ചെയ്യാനുമാകും.
IPX4 വാട്ടര്‍-റെസിസ്റ്റന്റ് റേറ്റിംഗ് ഉള്ളവയാണ് റേ-ബാന്‍ മെറ്റാ ഗ്ലാസുകള്‍. അവയ്ക്ക് വെള്ളം തെറിച്ചാലും ചെറിയ മഴയും താങ്ങാന്‍ കഴിയും. ഉടന്‍ തന്നെ മെക്സിക്കോ, ഇന്ത്യ, യുഎഇ എന്നിവിടങ്ങളില്‍ റേ-ബാന്‍ മെറ്റാ ഗ്ലാസുകള്‍ അവതരിപ്പിക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം ആദ്യം യുകെ ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗ്ലാസുകള്‍ ലഭ്യമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

