ഇന്ത്യൻ ബഡ്ജറ്റ് ഫോൺ വിപണിയിൽ പുത്തൻ എൻട്രിയുമായി ചൈനീസ് കമ്പനി റിയൽമി. 2.4 ghz ക്ലോക്ക് സ്പീഡുള്ള മീഡിയടെക്കിന്‍റെ ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. റിവേഴ്‌സ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്‍റെ പവർഹൗസ്. 45 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുള്ള ബാറ്ററിയാണ് കുറഞ്ഞ ബജറ്റിലും റിയൽമി ഓഫർ ചെയ്യുന്നത്.
എൽഇഡി ഫ്ലാഷ് യൂണിറ്റോട് കൂടിയ 32 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്. ഡെഡിക്കേറ്റഡ് ബെഡ്‌ടൈം മോഡുള്ള 6.67 ഇഞ്ച് എച്ച്‌ഡി+ “ഐ കംഫർട്ട്” ഡിസ്‌പ്ലേയാണ് ഡിവൈസിന് നൽകിയിരിക്കുന്നത്. P64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് പ്രൂഫ് റേറ്റിംഗും MIL-STD 810H മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഫോണിനുണ്ട്.
ALSO READ; നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭിക്കില്ല; നിങ്ങളുടെ ഫോണും ഈ ലിസ്റ്റിലുണ്ടോ?
റിയൽമി സി 73 5G യുടെ 4GB + 64GB വേരിയന്റിന് 10,499 രൂപയാണ് ഇന്ത്യയിലെ വില. ബാങ്ക് ഓഫറുകൾ കൂടെ ചേർത്ത് പതിനായിരം രൂപയിൽ താഴെ വാങ്ങാം. അതേസമയം 4GB + 128GB വേരിയന്റിന് 11,499 രൂപയാണ് വില. ക്രിസ്റ്റൽ പർപ്പിൾ, ജേഡ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. ഫ്ലിപ്കാർട്ടിലൂടെയും റിയൽമി ഇന്ത്യ ഇ-സ്റ്റോർ വഴിയും ഫോൺ വാങ്ങാൻ ലഭ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

