ഡൈമെൻസിറ്റി 9400+ പ്രോസസർ, 7,200 എം എ എച്ച് ബാറ്ററി, വമ്പൻ കൂളിങ് സിസ്റ്റം; റിയൽമിയുടെ ഈ പടക്കുതിര ഉടനെത്തും

realme gt7

‘പവർഫുൾ ഫോൺസ് കംസ് ഫ്രം പവർഫുൾ പ്ലേസെസ്’ എന്ന് പറയിക്കുന്ന തരത്തിലുള്ള കരുത്തൻ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത് പ്രധാനമായും ചൈനീസ് കമ്പനികളാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഹൈ പെർഫോമൻസ് ഫ്ലാഗ്ഷിപ്പുകളും ചൈനീസ് കമ്പനികളുടേതാണ്. ഏറ്റവും പുതുതായി ചൈനീസ് മാർക്കറ്റിൽ ലോഞ്ച് ആയതും ഇന്ത്യയിൽ ഉടൻ എത്താവുന്നതുമായ ഒരു കിടിലൻ ഫോണാണ് റിയൽമി ജിടി 7. ആരാധകർ, പ്രത്യേകിച്ചും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർ ഏറെ നാളായി ഇതിന്‍റെ വരവും നോക്കിയിരിക്കുകയാണ്.

ഡിസ്പ്ലേ

6500 നിറ്റ് പീക്ക് ബ്രൈറ്റ്നസും 144Hz റിഫ്രഷ് റേറ്റുമുള്ള 6.78-ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന് മി‍ഴിവ് പകരുന്നത്.

പ്രോസസർ

ഡൈമെൻസിറ്റി 9400+ എന്ന മീഡിയടെകിന്‍റെ ഏറ്റവും ശക്തിയേറിയ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ലാണ് ഫോൺ പ്രവർത്തിക്കുക.

ALSO READ; 50 എംപി ടെലിഫോട്ടോ കാമറ, വമ്പൻ ബാറ്ററിയും ഒപ്പം ചാർജറും…; കിടിലൻ ഫീച്ചറുകളുമായി സിഎംഎഫ് ഫോൺ 2 പ്രോ, വില ഇത്ര മാത്രം

കാമറ

ഫോട്ടോഗ്രാഫിക്കായി, GT 7-ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. 50MP സോണി IMX896 പ്രൈമറി സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ളതും 112-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്ന 8MP അൾട്രാ-വൈഡ് ലെൻസുമാണ് പിന്നിലുള്ളത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ക്യാമറയുണ്ട്.

ബാറ്ററി

100 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,200mAh എന്ന ഭീമൻ ബാറ്ററിയാണ് ഫോണിന്‍റെ പവർഹൗസ്. തീവ്രമായ ഉപയോഗത്തിനിടയിലും ചൂട് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഗ്രാഫീൻ ഐസ്-സെൻസിംഗ് ഡബിൾ-ലെയർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 7,700mm² VC കൂളിംഗ് സിസ്റ്റവും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നുണ്ട്.

6 മണിക്കൂർ തുടർച്ചയായി 120fps ഗെയിമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ആദ്യ ഹാൻഡ്‌സെറ്റായിരിക്കും ഇത്. മെയ് അവസാനത്തോടെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40000 രൂപ മുതലാവും വില ആരംഭിക്കുക. ആമസോണാണ് ഒഫീഷ്യൽ സെല്ലർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News