ദേവേന്ദുവിന്റെ കൊലപാതകം; കൊലയ്ക്ക് കാരണം കുടുംബത്തിന്റെ അന്ധവിശ്വാസം ?

Balaramapuram Murder

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. വൈരാഗ്യത്തിനപ്പുറം കുടുംബത്തിന്റെ അന്ധവിശ്വാസമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസിന്റെ നിഗമനം.

കുടുംബവുമായി ബന്ധമുണ്ടായിരുന്ന ജ്യോത്സ്യന്‍ ശങ്കുമുഖം ദേവദാസനെന്ന പ്രദീപിനെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചുവരുത്തി. താന്‍ തന്നെയാണ് കൊല നടത്തിയത് എന്ന് പ്രതി ഹരികുമാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം ഇയാള്‍ വ്യക്തമാക്കിയിരുന്നില്ല.

കുട്ടിയുടെ അമ്മയുടെയും അമ്മാവന്റെയും വാട്‌സ്ആപ്പ് ചാറ്റുകള്‍ വിശദമായി പരിശോധിച്ചതോടെയാണ് പോലീസിന് സംശയങ്ങള്‍ വര്‍ധിച്ചത്. സംഭവം നടന്ന വീടിനുള്ളില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ വസ്തുക്കള്‍ അടക്കം വിശദമായി പരിശോധിച്ചു.

Also Read : ദേവേന്ദുവിന്റെ കൊലപാതകം; അമ്മ ശ്രീതുവിനെതിരെ മൊഴി നല്‍കി ഭര്‍ത്താവും ഭര്‍തൃപിതാവും

ഇതോടെയാണ് കുടുംബം അന്ധവിശ്വാസത്തിന് അടിമകളായിരുന്നെന്നും കരിക്കകം സ്വദേശിയായ ജ്യോത്സ്യനുമായി ബന്ധം ഉണ്ടായിരുന്നെന്നും കണ്ടെത്തിയത്. ഇതോടെ വിശദമായ ചോദ്യം ചെയ്യലായി ഇയാളെ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

റൂറല്‍ എസ്പി എസ് സുദര്‍ശനന്റെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തിയതിന് ശേഷം സ്റ്റേഷനിലെത്തി കുടുംബാംഗങ്ങളെയുംജ്യോത്സനെയും വിശദമായി ചോദ്യം ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കാന്‍ ആവില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

വിശദമായ ചോദ്യം ചെയ്യലിനായി ദേവേന്ദുവിന്റെ മുത്തശ്ശിയേയും മൂത്ത സഹോദരിയെയും അച്ഛന്‍ ശ്രീജിത്തിനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News