ഛത്തീസ്ഗഡില്‍ കള്ളകേസില്‍ കുടുക്കി ബി ജെ പി ഗവണ്മെന്റ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടിയത് സ്വാഗതാർഹമെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സിബിസിഐ ഭാരവാഹികൾ പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ മതേതര അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും സിബിസിഐക്ക് വേണ്ടി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പ്രതികരിച്ചു.
“മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്ക് അറുതി വേണം. സർക്കാരുകൾ മാറി വന്നിട്ടും സമാധാനമുണ്ടായില്ല. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിഷയം ധരിപ്പിക്കും. ക്രൈസ്തവ വിഭാഗങ്ങൾക്ക് വേണ്ടി മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും” അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
ALSO READ: കൊവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരന്മാർക്കുള്ള റെയിൽ യാത്രാ ഇളവുകൾ: ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യക്തതയില്ലാതെ റെയിൽവേ മന്ത്രിയുടെ മറുപടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

