ബിസ്കറ്റുകളിലെ സുഷിരങ്ങൾ അലങ്കാരമല്ല; ഡോക്കിങ്ങിന് പിന്നിലെ കാരണം ഇതാ

reasons behind doking

ബേക്കിങ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡോക്കിങ് എന്ന് നിങ്ങൾക്കറിയാമോ? അധികം സംശയിക്കുയോ ആലോചിക്കുകയോ വേണ്ട. ബിസ്കറ്റുകളിലും ക്രാക്കറുകളിലും കാണുന്ന ചെറിയ സുഷിരങ്ങളാണ് ഡോക്കിങ് എന്നറിയപ്പെടുന്നത്. ഇത് ഭം​ഗിക്ക് വേണ്ടി മാത്രമുള്ളതാണെമന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതിന് പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ട്.

ഇത്തരം പലഹാരങ്ങളുടെ മാവ് വലിയ ചൂടിൽ ഓവനിൽ വെക്കുമ്പോൾ നീരാവി കാരണം അവ വീർത്ത് വരാൻ സാധ്യതയുണ്ട്. ബ്രഡ് പോലുള്ള സാധനങ്ങളിൽ ഇങ്ങനെ വീ‍ർത്ത് വരുന്നത് ​ഗുണം ചെയ്യുമെങ്കിലും ബിസ്കറ്റുകളിൽ അത് അത്ര നല്ലതല്ല. അതിനെ മറികടക്കാനാണ് ഡോക്കിങ്ങുകൾ ഉപയോ​ഗിക്കുന്നത്.

Also read: വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം ഒരു കിടിലൻ മലബാർ പലഹാരം പരീക്ഷിച്ചാലോ

ചെറിയ സുഷിരങ്ങളിലൂടെ ചൂടായി പുറത്ത് വരുന്ന നീരാവികൾ പുറത്ത് പോകുമ്പോൾ വീർത്ത് വരില്ല. അതലൂടെ ബിസ്കറ്റിൻ്റെ ആകൃതിയും ടേസ്റ്റും നഷ്ടപ്പെടാതിരിക്കും. ഇതാണ് ഓവനിൽ വയ്ക്കുന്നതിന് മുന്നേ ചെറിയ സുഷിരങ്ങൾ മാവിൽ ഇടാനുള്ള കാരണം. ഇനി ബിസ്കറ്റുകൾ വാങ്ങുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുമല്ലോ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News