രോഹിത് ശർമ്മയുടെ 3.25 കോടിയുടെ വാച്ച് മോഷ്ടിക്കാൻ ശ്രമിച്ച് ആരാധകർ ? വൈറലായ വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Video Of Fans Allegedly Trying To Snatch Rohit Sharma’s Luxury Watch Goes Viral

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം താരമാണ്. രോഹിത് ശർമ്മ. താരത്തിന്റെ വീഡിയോകളും മറ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്. എവിടെ ചെന്നാലും ആരാധകരെ കൊണ്ട് പൊതിയാറുണ്ട് അദ്ദേഹത്തെ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ലക്ഷ്വറി വാച്ച് ആരാധകർ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി സൂചിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. തന്റെ കാറിന്റെ പിൻസീറ്റിലിരുന്ന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് കൈവീശി കാണിക്കുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

രോഹിത്തിനോട് സംസാരിക്കാനെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കൾ പെട്ടെന്ന് അദ്ദേഹത്തിന്റെ കൈകളിൽ പിടിക്കുകയും അതിലൊരാൾ വാച്ച് അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്നെ പ്രതികരിച്ച താരം കാറിന്റെ വിൻഡോ ഗ്ലാസ് ഉയർത്തുകയും ആ യുവാക്കളോട് മാറിപ്പോകാൻ ആംഗ്യം കാണിക്കുകയും ചെയ്യുന്നതും കാണാൻ സാധിക്കും.

ALSO READ: ഡോപ്പിങ് ടെസ്റ്റ് നടത്തിയില്ല; യശസ്വി ജയ്‌സ്വാളിനും ഷെഫാലി വര്‍മ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്

രോഹിത് ധരിച്ചിരുന്നത് ഏകദേശം 3.25 കോടി രൂപ വിലമതിക്കുന്ന ‘റോളക്സ് ജിറാഫ്’ മോഡൽ വാച്ചാണെന്ന് സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഈ വീഡിയോ എവിടെനിന്നുള്ളതാണെന്നോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ നിലവിൽ വ്യക്തമല്ല.

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മിന്നും ഫോമിലാണ് രോഹിത് ശർമ്മ കളിക്കുന്നത്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 44 പന്തിൽ നിന്ന് 84 റൺസ് നേടി അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. നിലവിൽ മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ പിന്നിലാണെങ്കിലും റോഹിത്തിന്റെ ഫോം ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്. സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്കും സുരക്ഷയിലേക്കും ആരാധകർ ഇത്തരത്തിൽ കടന്നുകയറുന്നത് ശരിയല്ലെന്ന തരത്തിലുള്ള വലിയ വിമർശനങ്ങളാണ് ഈ വീഡിയോ പുറത്തുവന്നതോടെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News