ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ; ടി20 ക്രിക്കറ്റിൽ 550 സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

Rohit Sharma

ഐപിഎല്ലിൽ ചരിത്രം കുറിച്ച് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടി 20 ക്രിക്കറ്റിൽ 550ലേറെ സിക്‌സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മുംബൈ ഇന്ത്യൻസ് താരം. വാങ്കഡെയിൽ കൊൽക്കത്തയ്‌ക്കെതിരായ ഐപിഎൽ മത്സരത്തിലാണ് ശർമ്മ ഈ നേട്ടം കൈവരിച്ചത്. നേട്ടം കൈവരിക്കാൻ വെറും മൂന്നു സിക്‌സറുകൾ കൂടി മാത്രം വേണ്ടിയിരുന്ന താരം മത്സരത്തിൽ ആറ് സിക്‌സറുകൾ അടക്കം 38 പന്തിൽ 78 റൺസ് എടുത്തു.

Also Read: ഐപിഎല്ലിൽ ചെന്നൈയ്ക്ക് തിരിച്ചടി! പരിക്കേറ്റ ഡിവാൾഡ് ബ്രേവിസ് രാജസ്ഥാനെതിരെ കളിക്കില്ല

മത്സരത്തിൽ അർധസെഞ്ചുറി എടുത്തതോടെ ശർമ്മ മറ്റൊരു നേട്ടവും സ്വന്തം പേരിലാക്കി. ഐപിഎല്ലിൽ അൻപതോ അതിനു മുകളിലോ ഉള്ള സ്‌കോറുകൾ അൻപത് തവണ നേടുന്ന നാലാമത്തെ കളിക്കാരനായി താരം. ഇതിനു മുൻപ് വിരാട് കോഹ്ലി , ശിഖർ ധവാൻ, ഡേവിഡ് വാർണർ എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലീഗിലെ രണ്ടാമത്തെ വലിയ റൺ വേട്ടക്കാരനായ ശർമ്മ, ഇതുവരെ 272 മത്സരങ്ങളിൽ നിന്നും ഏഴായിരത്തിലേറെ റൻസുകൾ നേടിയിട്ടുണ്ട്. ആറ് തവണ ഐപിഎൽ കിരീടം നേടിയിട്ടുള്ള ശർമ്മ രണ്ട സെഞ്ചുറികളും കുറിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News