നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുമ്പ് എങ്ങുമില്ലാത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് മന്ത്രി റോജി എം ജോൺ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. മുമ്പ് എങ്ങുമില്ലാത്ത പ്രതിസന്ധിയാണിപ്പോൾ രാജ്യം നേരിടുന്നതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും പേപ്പർ ചോർച്ചയിൽ ആരെയും ഇതുവരെയും പ്രതി ചേർക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എല്ലാ പരീക്ഷകളിലും ചോർച്ചയാണെന്നും ധർമ്മേന്ദ്ര പ്രധാ​ന്റെ രാജി ആവശ്യം രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സോനം വാങ്ചൂക്കിന്റെ നിരാഹാരം അവസാനിച്ചാലും വിഷയം അവിടെ നിൽക്കുകയാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘നിന്നെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം’; ആലപ്പു‍ഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ വിരട്ടി യൂത്ത് കോൺഗ്രസ്

അതേസമയം, ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാജ്യത്തുടനീളം ശക്തമായ ജനരോഷമാണ് ഉയരുന്നത്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ജന്തർമന്തറിലെ സമരവേദിയിൽ വിദ്യാർത്ഥി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. സോനം വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാർത്ഥി പ്രക്ഷോഭം അവസാനിക്കുന്നില്ലെന്ന് അഭിജിത് ദീപ്കെയും വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News